ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നു: കണ്ണന്‍ ഗോപിനാഥന്‍

kannan gopinath, tweet, congress, bjp

ദില്ലി: ഭയമില്ലാതെ പ്രതിഷേധിക്കാവുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ഐഎഎസ് ഉദ്യോഗാര്‍ത്ഥിയായിരിക്കെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന ചിത്രം പങ്കുവച്ചാണ് കണ്ണന്‍ ഗോപിനാഥന്‍റെ ഓര്‍മ്മപ്പെടുത്തല്‍. ജന്‍ ലോക്പാല്‍ പ്രതിഷേധ സമരങ്ങളില്‍ ഭാഗമായപ്പോള്‍ ഒരിക്കല്‍ പോലും അതെന്‍റെ ഭാവിയെ ബാധിക്കുമെന്ന് തോന്നിയിരുന്നില്ല. പ്രതിഷേധിക്കാന്‍ ഭയം തോന്നാതിരുന്ന ആ കാലത്തിന് നന്ദി പറയേണ്ടത് കോണ്‍ഗ്രസിന് എന്ന കുറിപ്പോടെയാണ് കണ്ണന്‍ ഗോപിനാഥിന്‍റെ ട്വീറ്റ്. ഈ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനേക്കാള്‍ വലിയ രാജ്യ സ്നേഹമില്ലെന്ന് ട്വീറ്റിനൊപ്പമുള്ള ചിത്രത്തില്‍ കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു. ഇപ്പോഴാണ് പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളും തെരുവില്‍ കൈകാര്യം ചെയ്യപ്പെടുന്ന അവസ്ഥയുമുളളതെന്നും കണ്ണന്‍ ഗോപിനാഥന്‍ വ്യക്തമാക്കുന്നു.

Read Previous

കെ സുരേന്ദ്രന് കലവറയില്ലാത്ത പിന്തുണ; കുമ്മനം

Read Next

അഗതി മന്ദിരത്തിലെമരണം; ന്യൂമോണിയയാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

error: Content is protected !!