കാനം വിജയന്റെയും ടി.എന്‍. ശേഷന്റെയും നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

TN SHESHAN,KANAM VIJAYAN,CONDOLANCES, NAVYUGAM

കാനം വിജയന്റെയും, മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍.ശേഷന്റെയും നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

ദമ്മാം: സി.പി.ഐ നേതാവും പ്രഭാത് ബുക്ക് ഹൌസ് മുന്‍ ജനറല്‍ മാനേജറുമായിരുന്ന കാനം വിജയന്റെയും, മുന്‍ മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ടി.എന്‍.ശേഷന്റെയും നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

സി.പി.ഐ മൂവാറ്റുപുഴ സൗത്ത് ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരനുമായ കാനം വിജയന്‍, മികച്ച ഒരു എഴുത്തുകാരനും, സാമൂഹ്യപ്രവര്‍ത്തകനുമായിരുന്നു. പ്രഭാത് ബുക്ക് ഹൌസ് ജനറല്‍ മാനേജറായിരുന്ന സമയത്ത് ഒട്ടേറെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിയ്ക്കുകയും, അവരുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നതിന് മുന്‍കൈ എടുക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ എന്ന സ്ഥാപനത്തിന്റെ ഭരണഘടനാപരമായ അധികാരം സ്ഥാപിച്ചെടുക്കുകയും, അതിന്റെ സ്വതന്ത്ര വ്യക്തിത്വം ഭരണകൂടത്തിനും ജനങ്ങള്‍ക്കും കാണിച്ചു തരികയും ചെയ്ത ശക്തനായ മുഖ്യതെരെഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ടി.എന്‍.ശേഷന്‍. അധികാരസ്ഥാനങ്ങളുടെ ആജ്ഞകള്‍ക്ക് മുന്നില്‍ നട്ടെല്ല് വളയ്ക്കാത്ത അദ്ദേഹം, സ്വന്തം ഔദ്യോഗിക ജീവിതത്തിലൂടെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്ങനെയായിരിയ്ക്കണമെന്നതിന് മികച്ച ഒരു മാതൃക തീര്‍ത്തു. രണ്ടുപേരുടെയും നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി, അവരുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തില്‍ പറഞ്ഞു.

 

Read Previous

സി.പി.ഐ നേതാവ് കാനം വിജയന്‍ ഓര്‍മ്മയായി.

Read Next

കനത്ത സുരക്ഷയ്ക്കിടെ അയോധ്യയിൽ ഇന്ന് കാർത്തിക പൂർണ്ണിമ ഉത്സവം

error: Content is protected !!