കാനംരാജേന്ദ്രന്റെ സഹോദരൻ കാനംവിജയൻ (66)നിര്യാതനായി.

KANAM VIJAYAN,LIONS CLUB,Y'S MENS,CPI,MUVATTUPUAHA,RASHTRADEEPAM

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് നോമിനേഷന്‍ സമര്‍പ്പണത്തിനായി ചെന്നൈക്ക് പോവുകയായിരുന്ന വിജയകുമാര്‍ ഈറോഡില്‍ വച്ചാണ് മരിച്ചത്.

മൂവാറ്റുപുഴ: സിപിഐ സ്ഥാനസെക്രട്ടറി കാനംരാജേന്ദ്രന്റെ സഹോദരന്‍ മൂവാറ്റുപുഴ ഗാന്ധിനഗര്‍ കാനം വീട്ടില്‍ കാനംവിജയന്‍ (66)ഹൃദയസ്തംഭനം മൂലം മരിച്ചു. വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് നോമിനേഷന്‍ സമര്‍പ്പണത്തിനായി ചെന്നൈക്ക് പോവുകയായിരുന്ന വിജയകുമാര്‍ ഈറോഡില്‍ വച്ചാണ് മരിച്ചത്. സിപിഐ ടൗണ്‍ സൗത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്നു. വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ മുന്‍ ഇന്ത്യ ഏരിയ പ്രസിഡന്റും ലയണ്‍സ് ക്ലബ്ബ് സോണ്‍ ഡിസ്ട്രിക് ചെയര്‍പേഴ്‌സണുമായിരുന്നു വിജയകുമാര്‍. പ്രഭാത് ബുക്ക് ഹൗസിന്റെ ജനറല്‍മാനേജറായിരുന്ന വിജയകുമാര്‍ സ്‌നേഹം ചാരിറ്റബിള്‍ ആന്‍ഡ് എഡുക്കേഷണല്‍ ട്രസ്‌റ് ചെയര്‍മാനുമായിരുന്നു. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ നിറസാനിധ്യവുമായിരുന്നു.മൃതദേഹം ഇന്ന് വൈകിട്ട് 4 മുതൽ 6 വരെ മൂവാറ്റുപുഴ ടൗൺ ഹാളിൽ പൊതുദര്‍ശനത്തിന് വച്ചശേഷം നാളെ രാവിലെ 10ന് വീട്ട് വളപ്പിൽ സംസ്‌കരിക്കും. വളയന്‍ ചിറങ്ങര ശ്രീശങ്കരാ വിദ്യാപീഡം കോളേജ് പ്രൊഫസറായിരുന്ന ഹേമയാണ് ഭാര്യ. ദിയ ഏക മകളാണ്.

Read Previous

ശാന്തമ്പാറ കൊലപാതകം: ലിജിയും മാനേജറും വിഷം കഴിച്ച നിലയിൽ; രണ്ടര വയസ്സുള്ള മകൾ മരിച്ചു

Read Next

എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വിപി സാനു വിവാഹിതനാകുന്നു

error: Content is protected !!