വിടവാങ്ങിയത് മൂവാറ്റുപുഴയിലെ രാഷ്ട്രീയ ജീവകാരുണ്യ – സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യം

കാനം വിജയന്റെ ആകസ്മീക നിര്യാണം വിശ്വസിക്കാനാകാതെ മൂവാറ്റുപുഴ നിവാസികള്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ റോഡിലുള്ള ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.
മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ ടൗണ്‍ സൗത്ത് ലോക്കല്‍ സെക്രട്ടറിയും മൂവാറ്റുപുഴ ഗാന്ധി നഗര്‍ കാനം ഹൗസില്‍(കൊച്ചുകളപുരയിടത്തില്‍) പി.വിജയകുമാര്‍ എന്ന കാനം വിജയന്റെ ആകസ്മീക നിര്യാണം വിശ്വസിക്കാനാകാതെ മൂവാറ്റുപുഴ നിവാസികള്‍. വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മദ്രാസിലേയ്ക്ക് പോയ വിജയന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ റോഡിലുള്ള ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ ഭാരവാഹികളെ അവരോധിക്കുന്ന ചടങ്ങുകളില്‍ സാധാരണ കേട്ടുവരാറുള്ള വിശേഷണത്തിന്റെ ആള്‍രൂപമാണ് കാനം വിജയന്‍. ജന്മം കൊണ്ട് വിവിധ നാട്ടുകാരും കര്‍മ്മം കൊണ്ട് മൂവാറ്റുപുഴക്കാരനുമായ പലരും നമ്മുടെ നഗരത്തിന്റെ കര്‍മ്മഭൂമിയെ സമ്പന്നമാക്കിയിട്ടുണ്ട്. ആ കൂട്ടത്തില്‍ പ്രമുഖനാണ് പ്രിയങ്കരനായ വിജയന്‍ ചേട്ടന്‍. ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം സി.പി.ഐ ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുമ്പോഴും വൈസ്‌മെന്‍ ഇന്റര്‍നാഷണലിന്റെ ഇന്ത്യാ ഏരിയാ പ്രസിഡന്റ് പദവി വരെ എത്തി. മൂവാറ്റുപുഴ ടവേഴ്‌സ് എന്ന ചെറിയ കൂട്ടായ്മയില്‍ നിന്നും ഉന്നതിയിലെത്തിയ വൈഭവം അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ ലക്ഷ്യബോധം മാത്രമാണ്. സ്വയം സ്വപ്നം കാണുകയും കൂടെയുള്ളവരെ സ്വപ്നം കാണാന്‍ പരിശീലിപ്പിക്കുകയും ചെയ്യുന്ന മാന്ത്രിക സിദ്ധി ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ സമ്മതിക്കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഇതിനാവശ്യമായ സാമ്പത്തിക സമാഹരണം നടത്തുന്നതിലും മികവ് തെളിയിച്ചിരുന്ന വിജയന്‍ ചേട്ടന്‍ മൂവാറ്റുപുഴ കേന്ദ്രമായിട്ടുള്ള നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സഘടനകളുടെ ഭാരവാഹിത്വവും വഹിക്കുന്നുണ്ട്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരനായ വിജയന്‍ ചേട്ടന് താങ്ങും തണലുമായി ഭാര്യ ഹേമയും ഒപ്പമുണ്ടാകും. ഐരാപുരം ശ്രീ ശങ്കരവിദ്യാപീഠം കോളേജിലെ റിട്ട.പ്രഫസറാണ് ഭാര്യ ഹേമ. ഏകമകള്‍ ദിയ ബാംഗ്ലൂരില്‍ സോഫ്റ്റ് വയര്‍ എഞ്ചിനീയറായി ജോലി നോക്കി വരുന്നു. KANAM VIJAYAN,LIONS CLUB,Y'S MENS,CPI,MUVATTUPUAHA,RASHTRADEEPAMവിജയന്‍ ചേട്ടന്റെ ആകസ്മീക നിര്യാണ വിവരമറിഞ്ഞ് ജിവിതത്തിന്റെ നാനതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. ഇന്നലെ വൈകിട്ട് നാലിന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചത്. നിരവധി സംഘടനാ നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനായി ടൗണ്‍ ഹാളിലേയ്ക്ക് ഒഴുകിയെത്തി. മന്ത്രിമാരായ പി.തിലോത്തമന്‍, കെ.രാജു, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, സര്‍ക്കാര്‍ ചീഫ് വിപ്പ് കെ.രാജന്‍, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യന്‍ മോകേരി, മുന്‍മന്ത്രി കെ.ഇ.ഇസ്മയില്‍, ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്, എം.എല്‍.എമാരായ സി.ദിവാകരന്‍, ആര്‍.രാമചന്ദ്രന്‍, സി.കെ.ആശ, ചിറ്റയം ഗോപകുമാര്‍, എല്‍ദോസ് കുന്നപ്പിള്ളി, എല്‍ദോ എബ്രഹാം,  സി.പി.ഐ ജില്ലാ സെക്രട്ടറിമാരായ പി.രാജു, ജി.ആര്‍.അനില്‍, എ,പി.ജയന്‍, സുരേഷ് രാജ്, കൃഷ്ണദാസ്, കെ.കെ.ശിവരാമന്‍, സി.കെ.ശശിധരന്‍, കെ.കെ.വത്സരാജ്, ടി.ജെ.ആഞ്ചലോസ്, മുന്‍എം.എല്‍.എമാരായ ഗോപി കോട്ടമുറിയ്ക്കല്‍, ജോണി നെല്ലൂര്‍, ജോസഫ് വാഴക്കന്‍,  ആര്‍.ലതാദേവി, എം.നാരായണന്‍, പി.എസ്.സുപാല്‍ വിവിധ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരായ പി.പ്രസാദ്, കെ.കെ.അഷറഫ്,ജി.വേണുഗോപാലന്‍ നായര്‍, വാഴൂര്‍ സോമന്‍, എച്ച്.രാജീവന്‍, ചലചിത്ര സംവിധായകന്‍ വിനയന്‍, മൂവാറ്റുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, നേതാക്കളായ പി.പി.സുനീര്‍, സജിലാല്‍, മഹേഷ് കക്കത്ത്, വൈസ്‌മെന്‍ ഇന്റര്‍ നാഷ്ണല്‍ പാസ്റ്റര്‍ ഐസക്ക് പാലത്തിങ്കല്‍, സെക്രട്ടറി ജനറല്‍ ബാബു ജോര്‍ജ്, റീജിയണല്‍ ഡയറക്ടര്‍ കെ.ആര്‍.ഉണ്ണികൃഷ്ണന്‍, ഡിസ്റ്റിക് ഗവര്‍ണ്ണര്‍ ജേക്കബ് എബ്രാഹം, റീജ്യണല്‍ സെക്രട്ടറി സി.എം.കയ്‌സ്, ട്രഷറര്‍ സുനില്‍ ജോണ്‍, എസ്.എന്‍.ഡി.പി.യൂണിയന്‍ മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് വി.കെ.നാരായണന്‍, മൂവാറ്റുപുഴ മേള പ്രസിഡന്റ് എസ്.മോഹന്‍ദാസ്, മൂവാറ്റുപുഴ റസിഡന്റ്‌സ് അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റ് പ്രൊഫ. ജോസു കുട്ടി ഓഴുകയില്‍, മൂവാറ്റുപുഴ എം.ഡി.എ ചെയര്‍മാന്‍ രാജേഷ് മാത്യു, മൂവാറ്റുപുഴ ടൗണ്‍ ക്ലബ്ബ് പ്രസിഡന്റ് ബിജു നാരായണന്‍, മൂവാറ്റുപുഴ നാസ് പ്രസിഡന്റ് വിന്‍സന്റ് മാളിയേക്കല്‍, വൈ.എം.സി.എ.പ്രസിഡന്റ്  ഡാനിയല്‍ സ്‌കറിയ, മൂവാറ്റുപുഴ ഫുട്‌ബോള്‍ ക്ലബ്ബ് പ്രസിഡന്റ് എല്‍ദോ ബാബു വട്ടക്കാവില്‍, മൂവാറ്റുപുഴ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ജോഷി ചാക്കോ, മൂവാറ്റുപുഴ കലയകരങ്ങ്  ചെയര്‍മാന്‍ കെ.രാജന്‍ ബാബു  മൂവാറ്റുപുഴ ക്ലബ്ബ്  സെക്രട്ടറി സാബു ജോണ്‍, വൈസ്‌മെന്‍സ് മൂവാറ്റുപുഴ പ്രസിഡന്റ് ഹിപ്‌സണ്‍ എബ്രാഹം തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍ നടക്കും.

Read Previous

കേരള കർഷകസംഘം മുവാറ്റുപുഴ ഏരിയസമ്മേളനം ചൊവ്വാഴ്ച മാറാടിയിൽ

Read Next

മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു

error: Content is protected !!