മുവാറ്റുപുഴ കടാതിയില്‍ വാഹനാപകടം 13വയസുകാരന്‍ മരിച്ചു രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

മുവാറ്റുപുഴ: കടാതിയില്‍ വാഹനാപകടം 13വയസുകാരന്‍ മരിച്ചു രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക് വാഴക്കുളം കുന്നേല്‍ വിനോജിന്റെ മകന്‍ അഭിനവാണ് (13) മരിച്ചത്. വാഹനം ഓടിച്ചിരുന്ന വിനോജിനും മറ്റൊരു മകന്‍ അഭിമന്യുവിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

എറണാകുളം ഭാഗത്ത് നിന്നും വന്ന മാരുതി 800 കാറും മൂവാറ്റുപുഴ ഭാഗത്ത് നിന്ന് പാറപ്പൊടിയുമായി വന്ന ടോറസ്സ് ലോറിയും രാവിലെ 12 ഓടെയാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും മോട്ടോര്‍ വെഹിക്കിള്‍ ഉദ്ദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട കാറില്‍നിന്നും ആളുകളെ പുറത്തെത്തിച്ചത്. തുടര്‍ന്ന് മൂന്നുപേരെയും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

Chief Editor

Read Previous

ഡിസിസി ജനറല്‍ സെക്രട്ടറി എ. പി. ഉസ്‌മാന്റെ സഹോദരന്‍ എ. പി. ഉമ്മര്‍ നിര്യാതനായി

Read Next

പൊലീസിന്‍റെ ക്രൂരമര്‍ദ്ദനത്തിനിടെ ഇറങ്ങിയോടുന്ന പ്രതിയുടെ ദൃശ്യം പുറത്ത്

Leave a Reply