ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആവര്‍ത്തനമാകും ഉപതെരഞ്ഞെടുപ്പെന്ന് കെ സി വേണുഗോപാല്‍

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ആവര്‍ത്തനമാകും ഉപതെരഞ്ഞെടുപ്പെന്ന് കെ സി വേണുഗോപാല്‍. മഞ്ചേശ്വരത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പാലയല്ല ആവര്‍ത്തിക്കുകയെന്നും മറിച്ച് കാസര്‍കോഡ് ആയിരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. ആയിഷ പോറ്റിയോടും മത്തായി ചാക്കോയോടും വിശ്വാസ കാര്യത്തിൽ വിശദീകരണം ചോദിച്ച സിപിഎം മഞ്ചേശ്വരത്ത് അമ്പല കമ്മിറ്റി പ്രസിഡണ്ടിനെ സ്ഥാനാർഥിയാക്കിയെന്നും വേണുഗോപാല്‍ പരിഹസിച്ചു.

കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ആയിഷ പോറ്റി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് അവരോട് പാര്‍ട്ടി വിശദീകരണം ചോദിച്ചിരുന്നു. മത്തായി ചാക്കോയ്ക്ക് അന്ത്യ കൂദാശ കൊടുക്കാന്‍ പോയതിന് വിശദീകരണം ചോദിച്ചു. ഇടത് മുന്നണി എടുത്ത നിലപാടുകള്‍ തന്നെയാണ് അവരെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. സിപിഎമ്മിന്‍റെ വിശ്വാസ നാടകം കാപട്യമെന്നും വേണുഗോപാല്‍ പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. ശബരിമല നിയമ നിർമ്മാണത്തിന് ബിജെപിക്ക് താല്‍പ്പര്യമില്ല. കശ്മീർ വിഷയത്തിൽ എടുത്ത താല്‍പ്പര്യം ശബരിമലയിൽ കേന്ദ്രസർക്കാരിനില്ലെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി. സ്വകാര്യ വത്കരണം വ്യാപകമാകുകയും സമ്പത്ത് വ്യവസ്ഥ തകരുകുയം ചെയ്തു. സമ്പത്ത് വ്യവസ്ഥ നന്നാക്കാനെന്ന വ്യാജേന എല്ലാം വിറ്റ് തുലക്കുകയാണെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

Read Previous

കൂടത്തായി കൊലപാതക പരമ്പര: ഫോറന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന വിദ​ഗ്ദ സംഘം നാളെ എത്തും

Read Next

സിലിയുടെ മരണം ജോളി നടപ്പാക്കിയത് ഷാജുവിന്റെ അറിവോടെയെന്ന് സിലിയുടെ സഹോദരൻ

error: Content is protected !!