കെ എസ് യു പ്രതിഷേധ പ്രകടനം നടത്തി

മുവാറ്റുപുഴ : തിരുവനന്തപുരം യൂണിവേയ്സിറ്റി കോളേജിലേക്ക് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിക്ഷേധിച്ചും യൂണിവേയ്സിറ്റി ക്യാമ്പസിൽ അക്രമം നടത്തുന്ന എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കെ എസ് യു മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കെ എസ് യു ജില്ലാ സെക്രട്ടറി റംഷാദ് റഫീഖ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനത്തിന് കെ എസ് യു മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹാഷിം നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ റിയാസ് താമരപ്പിള്ളി, അമൽ ബാബു, കെ എസ് യു നേതാക്കളായ ആന്റണി വിൻസന്റ്, ഷിനാസ് ബഷീർ, അൻസാഫ് മുഹമ്മദ്, സുഹൈൽ മൈദീൻ, കൃഷ്ണൻ ഉണ്ണി, സാദിഖ് അബ്ദുൽ സലാം, മുഫീദ്, ഷാഫി കബീർ, എന്നിവർ നേതൃത്വം നൽകി

Avatar

News Editor

Read Previous

കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിക്കുന്നു: സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു

Read Next

ഹി​ന്ദു തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ സ​നാ​ത​ന്‍ സ​ന്‍​സ്ത​യെ നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

error: Content is protected !!