രണ്ടില ചിഹ്നമടക്കം മൂന്നു പത്രികകളുമായി ജോസ് ടോമിന്റെ പത്രികാസമര്‍പ്പണം

പാലാ: യുഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോം രണ്ടില ചിഹ്നമടക്കം മൂന്നു പത്രികകകള്‍ വരണാധികാരിക്ക് സമര്‍പ്പിച്ചു. കേരളാ കോണ്‍ഗ്രസ് ചിഹ്നമായ രണ്ടില അനുവദിച്ചുകൊണ്ട് ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് ഒപ്പിട്ട പത്രികയാണ് ഒന്ന്, കേരളാ കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കുന്നതിനുള്ള മറ്റു രണ്ടു പത്രികകളും അഡ്വ. ജോസ് ടോം സമര്‍പ്പിച്ചു. ചിഹ്നം അനുവദിക്കണമെന്ന നിയമപരമായ സാഹചര്യങ്ങള്‍ വരണാധികാരിക്ക് മുമ്പില്‍ ഉന്നയിച്ചുകൊണ്ടാണ് ആദ്യ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ്പത്രിക സമര്‍പ്പണം പൂര്‍ത്തിയായെങ്കിലും ഇനി കാര്യങ്ങള്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വിരല്‍തുമ്പിലാണ്. തീരുമാനത്തിലാഅംഗീകരിച്ചത്.

ജോസ് വിഭാഗം പറയുന്നത്.

കേരളാ കോണ്‍ഗ്രസ് ഭരണഘടന അനുസരിച്ച് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ അധികാരം പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റിക്കാണ്. ചെയര്‍മാനോ വര്‍ക്കിംഗ് ചെയര്‍മാനോ പാര്‍ട്ടിയില്‍ പ്രത്യേക അധികാരങ്ങളില്ല. സ്റ്റിയറിംഗ് കമ്മിറ്റി ചുമതലപ്പെടുത്തുന്ന അധികാരങ്ങള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്. ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതും ചിഹ്നം അനുവദിക്കാന്‍ തീരുമാനിച്ചതും സ്റ്റിയറിംഗ് കമ്മിറ്റിയാണ്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിക്ക് ആ പദവിയില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് കോടതിയുടെ വിലക്കുള്ളതിനാല്‍ ഓഫീസ് ചുമതലയുള്ള ജനറല്‍സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജിനെയാണ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്

ജോസഫ് വിഭാഗം

സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ മാത്രമേ സ്റ്റിയറിംഗ് കമ്മിറ്റിക്ക് അധികാരമുള്ളൂ എന്നും ചിഹ്നം അനുവദിക്കേണ്ടത് ചെയര്‍മാന്‍ ആണെന്നുമാണ് ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്ന മറുവാദം. ഇതിനൊപ്പമാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുെട ആദ്യനിലപാട്.

ചിഹ്നം തരാം ചെയര്‍മാനായി അംഗീകരിക്കണം

ജോസഫിന്റെ നിലപാട് തന്നെ ചെയര്‍മാനായി അംഗീകരിച്ചുകൊണ്ട് ജോസ് കെ മാണി വിഭാഗം തങ്ങള്‍ക്ക് കീഴടങ്ങിയാല്‍ മാത്രമേ ചിഹ്നം അനുവദിക്കൂ എന്നാണ്. അത് പ്രകാരം കത്ത് നല്‍കിയാലേ ചിഹ്നം അനുവദിക്കൂ എന്ന് ജോസഫ് പറയുന്നു.

Read Previous

പൊള്ളല്ലേ പൊന്നേ… സ്വര്‍ണവില റെക്കോര്‍ഡുകള്‍ താണ്ടി മുന്നോട്ട്

Read Next

മാനസിക വൈകല്യമുള്ള 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, ഡിഎംകെ നേതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

error: Content is protected !!