ജെഎൻയു സംഘർഷം: എബിവിപിക്കാരായ പ്രതികൾ ഒളിവിലെന്ന് ദില്ലി പൊലീസ്

JNU ATTACK, DELHI POLICE

ദില്ലി: ജെഎൻയുവില്‍ ആക്രമണം അഴിച്ചുവിട്ട എബിവിപിക്കാരായ പ്രതികൾ ഒളിവിലെന്ന് ദില്ലി പൊലീസ്. കോമൽ ശർമ, രോഹിത്ത് ഷാ, അഖ്ഷത് അവസ്തി, എന്നിവർ ഒളിവിലാണെന്നും അതിനാല്‍ ഇവരെ ഇതുവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് ദില്ലി പൊലീസിന്‍റെ പ്രതികരണം. ഇവരുടെ ഫോണുകൾ ഓഫാണെന്നും ദില്ലി പൊലീസ് കൂട്ടിച്ചേര്‍ത്തു.

ജെഎൻയുവിൽ അക്രമം നടത്താൻ നേതൃത്വം നൽകുകയും ആഹ്വാനം ചെയ്യുകയും അതിനായി സഹായം നൽകുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന വാട്‍സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെയെല്ലാം ഫോണുകൾ പിടിച്ചെടുക്കാൻ ദില്ലി പൊലീസിനോട് ഹൈക്കോടതി ഇന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ പ്രതികരണം

Read Previous

ചെങ്ങന്നൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Read Next

വെ​ടി​യു​ണ്ട​യു​ള്ള തോക്ക് ​ഉ​പ​യോ​ഗി​ച്ച്‌​ ടി​ക്​​ ടോ​ക്​ വീഡി​യോ ചെയ്യുന്നതിനിടെ ത​ല​ക്ക് വെ​ടി​യേ​റ്റ്​ പതിനെട്ടുകാരൻ മരിച്ചു

error: Content is protected !!