ജ്ഞാനപീഠം പുരസ്‌കാരം മഹാകവി അക്കിത്തത്തിന്

akkitham,najanapeedam,mahakavi,rashtradeepam

ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം പുരസ്‌കാരം മലയാളത്തിന്റെ മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക്. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം.എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അദ്ദേഹത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മലയാള കവിതയിലെ ആധുനികതയുടെ തുടക്കങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.

നേരത്തെ അക്കിത്തത്തിന് 2008ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2017 ല്‍ പതമ്ശ്രീ നല്‍കി രാജ്യം ആദരിച്ച കവിയാണ്. 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്ബൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയതോടെയാണ് സാഹിത്യ ലോകത്തേക്കുള്ള പ്രവേശനം. പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉണ്ണി നമ്ബൂതിരി, മംഗളോദയം, യോഗക്ഷേമം എന്നിവയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1926 മാര്‍ച്ച്‌ 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്ബൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി ജനിച്ചു. ബാല്യത്തില്‍ സംസ്‌കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു.

Read Previous

ഷെയ്നെതിരേ നടക്കുന്നത് ഒറ്റപ്പെടുത്തിയുള്ളതും ഏകപക്ഷീയവുമായ ആക്രമണം: ഷെയ്ന്‍ നിഗത്തിന് പിന്തുണയുമായി സംവിധായകന്‍ രാജീവ് രവി

Read Next

തെലങ്കാനയില്‍ മൃഗ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം: പ്രതികൾ അടുത്തുകൂടിയത് സ്‌കൂട്ടറിന്റെ ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്ന വ്യാജേന

error: Content is protected !!