വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ജൈവ് ജൂസ് കിയോസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.

മൂവാറ്റുപുഴ: വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസ്സിംഗ് കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുന്നതിന്റെയും, വിപുലീകരിക്കുന്നതിന്റെയും ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ജൈവ് ജൂസ് കിയോസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടര്‍ എല്‍.ഷിബുകുമാര്‍ ഉദ്ഘാടനം ചെയ്തു. കമ്പനി ഡയറക്ടര്‍മാരായ എം.എം.ജോര്‍ജ്, വി.എം.വര്‍ഗീസ്,വൈറ്റില മൊബിലിറ്റി ഹബ്ബ് ഫിനാന്‍സ് മാനേജര്‍ നവാസ്, സീനിയര്‍ സൂപ്രണ്ട് നാരായണന്‍ എന്നിവര്‍ സമ്പന്ധിച്ചു.വാഴക്കുളം അഗ്രോ ആന്റ് ഫ്രൂട്ട് പ്രൊസസ്സിംഗ് കമ്പനിയുടെ ഉല്‍പ്പന്നങ്ങളായ ഉന്നത നിലവാരം പുലര്‍ത്തുന്ന ജൈവ് ജൂസ്, ഫ്രൂട്ട് കാന്‍ഡി, ഫ്രൂട്ട് സിറപ് ഉല്‍പ്പന്നങ്ങള്‍ കിയോസ്‌കിലൂടെ മൊബിലിറ്റി ഹബ്ബ് യാത്രക്കാര്‍ക്ക് ആവശ്യാനുസരണം ലഭ്യമാകും.

Read Previous

രക്ഷാതീരങ്ങളിലേക്ക് ജില്ലയെ നയിച്ചതിന്റെ ചാരിതാര്‍ത്ഥ്യവുമായി ഡപ്യൂട്ടി കളക്ടര്‍ ഷീലാദേവി പടിയിറങ്ങുന്നു.

Read Next

ജില്ല സെക്രട്ടറി പി.രാജുവും എല്‍ദോ എബ്രഹാം എം.എല്‍.എയുമടക്കം 800 പ്രതികള്‍, കട്ടയും കുറുവടിയും കല്ലുമായാണ് പ്രവര്‍ത്തകര്‍ മാര്‍ച്ചിന് എത്തിയതെന്നും എഫ്.ഐ.ആര്‍