ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി ഡിഗ്രി/ പിജി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മെയ് 11 മുതല്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,

@വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം.

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലയായ ഒപി ജിന്‍ഡാല്‍ യൂനിവേഴ്‌സിറ്റിയുടെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ അഭിരുചി പരീക്ഷ ‘ജിന്‍ഡാല്‍ സ്‌കോളസ്റ്റിക് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (JSAT)’ഓണ്‍ലൈനായി നടത്തും. മെയ് 11 മുതല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം.അതേസമയം, ജിന്‍ഡാല്‍ ലോ സ്‌കൂളിന്റെ(JGLS) കീഴില്‍ നടക്കുന്ന പഞ്ചവത്സര നിയമ പഠനത്തിനും ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ച്ചറിന് (JSAA)കീഴില്‍ നടത്തുന്ന ഫൈവ് ഇയര്‍ ആര്‍ക്കിടെക്ച്ചര്‍ കോഴ്‌സിനും  അഭിരുചി പരീക്ഷ പതിവുപോലെയായിരിക്കുമെന്്‌നും യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു. കൃത്രിമ ബുദ്ധിയെ അടിസ്ഥാനപ്പെടുത്തി പിയേര്‍സന്‍ വിര്‍ച്വല്‍ യൂണിവേഴ്‌സിറ്റി എന്റര്‍പ്രൈസസാണ് (VUE) ഓണ്‍ലൈന്‍ പരീക്ഷ നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി പ്രവര്‍ത്തന രംഗത്തുള്ള പിയേര്‍സന്‍ വിയുഇ ഇതാദ്യമായാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ പരീക്ഷയ്ക്കുള്ള വേദിയൊരുക്കുന്നത്.

Related News:  ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് അടിസ്ഥാന സൗകര്യം ഒരുക്കാതെ:മുല്ലപ്പള്ളി

ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന അവസരം ഒരുക്കുകയെന്നതാണ് തങ്ങളുടെ ശ്രമമെന്ന് യൂണിവേഴ്‌സിറ്റി  സ്ഥാപക വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സി.രാജ് കുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക്  ഇഷ്ടാനുസരണം വിവിധ കോഴ്‌സുകളിലേക്കുളള പ്രവേശന പരീക്ഷ പൂര്‍ത്തീകരിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധ്യമാകും. ലോകോത്തര സര്‍വ്വകലാശാലകളിലൊന്നാകാനും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് മാതൃകയാവുകയുമാണ് ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയുടെ ദൗതം. ആഗോള കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കാനും  വിദ്യാര്‍ത്ഥികള്‍ക്ക് സമൃദ്ധവും ബുദ്ധിപരമായി ഇടപഴകുന്നതും മികച്ച പഠന അന്തരീക്ഷം പ്രദാനം ചെയ്യുന്നതുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. സി രാജ്കുമാര്‍ വ്യക്തമാക്കി. റിമോട്ട് പ്രോക്ടറിംഗ് സൊലുഷന് പുറമെ ഓണ്‍ലൈന്‍ പരീക്ഷയുടെ ദുരുപയോഗം  തടയുന്നതിനും  പരീക്ഷയുടെ അവലോകനത്തിനായും  റെക്കോര്‍ഡു ചെയ്യുന്നതിന്   ഡാറ്റാ ഫോറന്‍സിക് പ്രോഗ്രാമും യൂണിവേഴ്‌സിറ്റി നടപ്പാക്കിയിട്ടുണ്ട്.  ജെസാറ്റ് പരീക്ഷയുടെ സുതാര്യതയും കാര്യക്ഷമതയും സത്യസന്ധതയും ഉറപ്പുവരുത്തുന്നതാണ് ടെക്‌നോളജി സഹായത്താല്‍ നടത്തുന്ന പ്രവേശന പരീക്ഷ. കേന്ദ്രാധിഷ്ഠിത പരിശോധന പോലെ കൃത്രിമബുദ്ധിയെ അടിസ്ഥാനപ്പെടുത്തിയുള്ള പരീക്ഷ സമ്പ്രദായത്തില്‍   വെര്‍ച്വല്‍ സ്വയം പരിശോധനയക്ക്  ശേഷമാകും പരീക്ഷ എഴുതുന്നതിന് അപേക്ഷകര്‍ക്ക് അനുമതി നല്‍കുക. കൂടാതെ പരീക്ഷാ സമയം കൃത്രിമബുദ്ധി ഉപകരണങ്ങളുടെ സഹായത്തോടെ വെബ് ക്യാം വഴി അപേക്ഷകരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യും.

Related News:  ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് അടിസ്ഥാന സൗകര്യം ഒരുക്കാതെ:മുല്ലപ്പള്ളി

Read Previous

ഇതര സംസ്ഥാന മടക്കയാത്രാ രജിസ്‌ട്രേഷന്‍ ഇനി ജാഗ്രത പോര്‍ട്ടലില്‍ മാത്രം

Read Next

പ്രവാസികളെ നാട്ടിലെത്തിക്കുന്ന വിമാനത്തിൽ പ്രത്യേക മെഡിക്കൽ സംഘത്തേയും അയക്കണം, വിമാനക്കൂലി സർക്കാർ വഹിക്കണം: ഡീൻ കുര്യാക്കോസ് എം.പി. 

error: Content is protected !!