അമ്പരപ്പിക്കുന്ന വേഗതയിലൊരു ട്രെയിന്‍

മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനുമായി ജപ്പാന്‍. ആല്‍ഫ-എക്സ് എന്നു പേരിട്ട ട്രെയിനിന്‍റെ അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ് ജപ്പാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച ട്രെയിനിന്‍റെ അവസാനഘട്ട പരീക്ഷണയോട്ടം വെള്ളിയാഴ്ച ജപ്പാനിലെ സെന്തായി-അവ്മോരി പാതയിലാണ് നടത്തിയത്. 280 കിലോമീറ്റര്‍ ദൂരമുള്ള ഈ പാതയില്‍ ആഴ്ചയില്‍ രണ്ട് തവണ വെച്ച് രണ്ടാഴ്ച നീളുന്ന പരീക്ഷണമാണ് നടത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ബോഗിയുള്‍പ്പെടുന്ന ട്രെയിനാണ് ഇപ്പോഴുള്ളത്.

പ്രാഥമിക ഘട്ടത്തില്‍ മണിക്കൂറില്‍ 360 കിലോമീറ്ററായിരിക്കും വേഗത. വേഗതയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വേഗതയുള്ള ബുള്ളറ്റ് ട്രെയിന്‍ ഇതായിരിക്കും. 360 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയാല്‍ പോലും ചൈനയിലെ അതിവേഗ ട്രെയിനായ ഫുക്സിങ്ങിനെക്കാള്‍ 10 കിലോമീറ്റര്‍ അധികവേഗം ആല്‍ഫ-എക്സിനുണ്ടെന്നാണ് ജപ്പാന്‍റെ അവകാശവാദം.  2030-ഓടെ മാത്രമേ ഈ ബുള്ളറ്റ് ട്രെയിന്‍ പൊതുഗതാഗതത്തിന് നല്‍കൂ.

Subscribe to our newsletter

Leave A Reply

Your email address will not be published.