ഒ​മ​ര്‍ അ​ബ്ദു​ള്ള​യ്ക്കും മെ​ഹ്ബൂ​ബ മ​ഫ്തി​ക്കു​മെ​തി​രെ കരിനിയമം

jammu kashmir, omar abdhulla, mehabooba mufthi

ശ്രീ​ന​ഗ​ര്‍: ക​ശ്മീ​രി​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ക​ഴി​യു​ന്ന ജ​മ്മു​കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഒ​മ​ര്‍ അ​ബ്ദു​ള്ള, മെ​ഹ്ബൂ​ബ മ​ഫ്തി എ​ന്നി​വ​ര്‍​ക്കെ​തി​രെ പൊ​തു​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി. ഇ​വ​രെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍​നി​ന്നും വി​ട്ട​യ​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ഒ​മ​റി​നും മെ​ഹ്ബൂ​ബ​യ്ക്കും എ​തി​രെ പു​തി​യ കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ചാ​ര​ണ കൂ​ടാ​തെ ആ​രെ​യും മൂ​ന്ന് മാ​സം​വ​രെ ക​സ്റ്റ​ഡി​യി​ല്‍​വ​യ്ക്കാ​ന്‍ പോ​ലീ​സി​ന് അ​നു​മ​തി ന​ല്‍​കു​ന്ന​താ​ണ് പൊ​തു​സു​ര​ക്ഷാ നി​യ​മം. ഒ​മ​ര്‍ അ​ബ്ദു​ള്ള​യു​ടെ പി​താ​വ് ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യ്‌​ക്കെ​തി​രെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍​ത​ന്നെ ഈ ​നി​യ​മം ചു​മ​ത്തി​യി​രു​ന്നു. ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ നാ​ല്‍​പ്പ​ത്തി​യൊ​ന്‍​പ​തു​കാ​ര​നാ​യ ഒ​മ​റി​നേ​യും അ​റു​പ​തു​കാ​രി​യാ​യ മെ​ഹ​ബൂ​ബ​യേ​യും 2019 ഓ ​ഗ​സ്റ്റ് അ​ഞ്ചി​ന് സ​ര്‍​ക്കാ​ര്‍ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച സ​ജാ​ദ് ലോ​ണ്‍, വാ​ഹീ​ദ് പാ​ര എ​ന്നി​വ​രെ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍​നി​ന്നും വി​ട്ട​യ​ച്ചി​രു​ന്നു. ര​ണ്ടു പേ​രെ​യും എം​എ​ല്‍​എ ഹോ​സ്റ്റ​ലി​ലാ​ണ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

Read Previous

പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം കളിച്ച വിദ്യാർത്ഥികളെ ഇനി ചോദ്യം ചെയ്യില്ലെന്ന് കർണാടക പൊലീസ് മേധാവി

Read Next

വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ അ​നി​ല്‍ കാ​ന്തി​ന്‍റെ മ​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍

error: Content is protected !!