സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഭീഷണി, ജയ്ഷെ മുഹമ്മദ് ചാവേറാക്രമണത്തിന് പദ്ധതിയിടുന്നു

സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ സുരക്ഷാ ഭീഷണി. ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാം. ഇതോടെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ജമ്മുകശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് സൈനിക താവളങ്ങളില്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സുരക്ഷ ഇപ്പോള്‍ ശക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങളിലെല്ലാം തന്ന ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കരസേനാ മേധാവി ബിപിന്‍ റാവത് വെളിപ്പെടുത്തിയിരിക്കുന്നത് ബാലാകോട്ടില്‍ ഭീകരക്യാമ്ബുകള്‍ വീണ്ടും സജീവമാകുന്നതായിട്ടാണ്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സൈനിക താവളങ്ങളില്‍ സുരക്ഷാ ഭീഷണി നേരിടുന്നത്.

Read Previous

സ്വര്‍ണ വില കുറയുമെന്ന പ്രതീക്ഷ മങ്ങുന്നു, ഇന്ന് 240രൂപ കൂടി

Read Next

പ്രളയ ദുരിതാശ്വാസം. സർക്കാരിന് ഹൈക്കോടതിയിടെ രൂക്ഷ വിമര്‍ശനവും, അന്ത്യശാസനവും.

error: Content is protected !!