തടവുകാര്‍ക്ക് പരോളോ ജാമ്യമോ അനുവദിക്കണമെന്ന് സുപ്രീംകോടതി

jail, supreme court, corona

കോവിഡ് ഭീഷണിയില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ തടവുകാര്‍ക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിര്‍ദേശിച്ചു. തടവുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. തടവുകാര്‍ക്ക് സാനിറ്റൈസര്‍, മാസ്ക് എന്നിവ ലഭ്യമാക്കുക, ജയിലിനുള്ളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കുക എന്നിവ രാജ്യത്തെ ജയിലുകളില്‍ നടപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചു.

രാജ്യത്ത് 1339 ജയിലിലായി 4,66,084 തടവുകാരാണുള്ളത്. പരോള്‍ – ജാമ്യ കാലാവധി നാലുമുതല്‍ ആറ് ആഴ്ചവരെയാകാമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഏഴുവര്‍ഷംവരെയുള്ള തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്കും വിചാരണത്തടവുകാര്‍ക്കുമാണ് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കാന്‍ നിര്‍ദേശം.ഇതേതുടര്‍ന്ന് തി​ഹാ​ര്‍ ജ​യി​ലി​ല്‍​നി​ന്നും ത​ട​വു​കാ​രെ താ​ത്കാ​ലി​ക​മാ​യി മോ​ചി​പ്പി​ക്കു​ന്നു. 3000 ത‌​ട​വു​കാ​രെ​യാ​ണ് മോ​ചി​പ്പി​ക്കു​ന്ന​ത്.

Read Previous

കൊവിഡ് 19: ലോകത്താകെ മരണം പതിനാറായിരം കടന്നു

Read Next

പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ ലിറ്ററിന് എട്ടുരൂപ കൂട്ടാന്‍ അനുമതി

error: Content is protected !!