ജാക്കിചാന് കൊറോണ വൈറസ് ബാധ?

jackie chan, corona virus

സൂപ്പർ ആക്‌ഷൻ താരം ജാക്കി ചാന് കോവിഡ്–19 (കൊറോണ വൈറസ്) ബാധിച്ചെന്ന് വ്യാജ പ്രചാരണം. കൊറോണ ബാധിച്ച താരം നിരീക്ഷണത്തിലാണെന്നായിരുന്നു വാർത്ത പ്രചരിച്ചത്. സംഭവം വലിയ വാർത്തയായതോടെ വിശദീകരണവുമായി ജാക്കി ചാൻ തന്നെ രംഗത്തുവന്നു. എല്ലാവരുടെയും കരുതലിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും താൻ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും ചാൻ ഫെയ്സ്ബുക്കിൽ കുറിച്ചു. മാത്രമല്ല താൻ കൊറോണ നിരീക്ഷണത്തിലല്ലെന്നും വ്യക്തമാക്കി.

‘എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും തുടങ്ങി നിരവധി ആളുകൾ സന്ദേശങ്ങൾ അയച്ചിരുന്നു. നിങ്ങളുടെ സ്നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു. ലോകം മുഴുവനുള്ള എന്നെ സ്നേഹിക്കുന്ന ആരാധകർ സ്പെഷൽ സമ്മാനങ്ങളും അയയ്ക്കുകയുണ്ടായി. അയച്ചു തന്നെ ഫേസ് മാസ്കുകൾക്കു നന്ദി. ആ സമ്മാനങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുന്ന ആളുകൾക്ക് നൽകാൻ എന്റെ ടീമിനോട് അറിയിച്ചിട്ടുണ്ട്.’–ജാക്കി പറഞ്ഞു.

Read Previous

മോള് പോയി അകത്തിരിക്കാൻ അമ്മ പറഞ്ഞു: തുണി കഴുകി വന്നപ്പോൾ അവളില്ല: കണ്ണീരോടെ ഒരമ്മ

Read Next

പുൽവാമ കേസിലെ പ്രതിക്ക് ജാമ്യം എന്ന വാര്‍ത്ത തെറ്റെന്ന് എന്‍ഐഎ

error: Content is protected !!