യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല പ്രസിഡൻ്റ് സംവരണം ഒഴിവാക്കിയതിനെതിരെ പരാതി; തർക്കം കോടതിയിലെത്തി, നേതാക്കൾക്ക് സമൻസ്

വൈ.അന്‍സാരി

യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല പ്രസിഡൻ്റ് സംവരണം ഒഴിവാക്കിയതിനെതിരെ പരാതി; തർക്കം കോടതിയിലെത്തി, നേതാക്കൾക്ക് സമൻസ്

RASHTRADEEPAM,YOUTH CONGRESS, KERALA,MLA,POLOTICSകൊച്ചി : യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് വീണ്ടും കോടതിയിലെത്തി. പട്ടികജാതി/പട്ടിക വർഗ്ഗ സംവരണം ഗ്രൂപ്പ് മാനേജർമാർ ഇടപെട്ട് അട്ടിടിമറിച്ചതിനെതിരെ ജില്ലാ പ്രസിഡണ്ട് സ്ഥാനാർഥിയായിരുന്ന  അരുൺകുമാർ കെ കെ ആലുവ മുൻസിഫ് കോടതിയിൽ പരാതി ഫയൽ ചെയ്തു.  ഫയലിൽ സ്വീകരിച്ച കോടതി യൂത്ത് കോൺഗ്രസിന്റെ ഇലക്ഷൻ നടത്തിപ്പ് ചാർജ്ജുള്ള പ്രദേശ് റിട്ടേണിംഗ് ഓഫീസറായ മുരുകൻ മണിരത്നം, ചാർജ്ജുള്ള ജന സെക്രട്ടറി രവീന്ദ്രദാസ്, യൂത്ത് കോൺഗ്രസിന്റെ പ്രസിഡണ്ട് ഷാഫി പറമ്പിൽ, യൂത്ത് കോൺഗ്രസിന്റെ അഖിലേന്ത്യ പ്രസിഡണ്ട് ബി വി ശ്രീനിവാസ്, യൂത്ത് കോൺഗ്രസ് ചാർജ്ജുള്ള AICC ജോയിന്റ് സെക്രട്ടറി കൃഷ്ണ അൽവരു, എറണാകുളം ജില്ലാ പ്രസിഡണ്ട് ക്യാൻഡിഡേറ്റ് ആയി മത്സരിച്ച ടിറ്റു ആന്റണി. എന്നിവർക്ക് ഇരുപതാം തീയതി കോടതിയിൽ ഹിയറിങ് ഹാജരാവാൻ അടിയന്തര നോട്ടീസ് അയച്ചു.

YOUTH CONGRESS,RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

പരാതി ഇങ്ങനെ:-

എറണാകുളം, പത്തനംതിട്ട ജില്ലകൾ പട്ടികജാതി/പട്ടിക വർഗ്ഗ സംവരണം എന്ന് അന്നത്തെ പ്രസിഡൻ്റ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡൻ്റ് സി.ആർ മഹേഷ്, കേരളത്തിൻ്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രേവീന്ദ്രദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്ത് വച്ച്  പ്രഖ്യാപിച്ചതാണ്. പിന്നിട് തെരഞ്ഞടുപ്പ് നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചപ്പോഴും സംവരണ കാര്യം സംസ്ഥാന വരണാധികാരി മുരുകൻ മണിരത്നം ആവർത്തിച്ചു. എന്നാൽ  തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ സംവരണം അട്ടിമറിക്കപ്പെട്ടു. ഇതിനെതിരെയാണ്  ജില്ലാ പ്രസിഡണ്ട് സ്ഥാനാർഥിയായ അരുൺകുമാർ കെ കെ ആലുവ മുൻസിഫ് കോടതിയിൽ  ഹർജി നൽകിയത്.

Read Previous

ഡല്‍ഹി സര്‍ക്കാരും അവധി പ്രഖ്യാപിച്ചു; മാര്‍ച്ച്‌ 31 വരെ സ്കൂളുകളും കോളജുകളും അടച്ചിടും

Read Next

കണ്ണൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 44കാരനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

error: Content is protected !!