തത്സമയം ഡെപ്യൂട്ടി എഡിറ്റര്‍ ഡോ. ഐ വി ബാബു അന്തരിച്ചു

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY,IV BABU,DEATH

കോഴിക്കോട്: തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഇല്ലത്ത് വയലക്കര ഐ വി ബാബു(54) നിര്യാതനായി. മഞ്ഞപ്പിത്ത രോഗബാധയെതുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദേശാഭിമാനി പത്രാധിപ സമിതിയംഗമായാണ് മാധ്യമപ്രവര്‍ത്തന രംഗത്തെത്തിയത്. മലയാളം വാരിക അസി. എഡിറ്റര്‍, മംഗളം ഡെപ്യൂട്ടി ഡയറക്ടര്‍, എക്സിക്യുട്ടീവ് എഡിറ്റര്‍, ലെഫ്റ്റ് ബുക്സ് മാനേജിങ് എഡിറ്റര്‍ എന്നീ നിലകളിലും രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും അണ്‍ എയ്ഡഡ് കോളേജുകളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ പിഎച്ച്ഡി നേടി. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകം രചിച്ചു. വന്ദന ശിവയുടെ വാട്ടര്‍ വാര്‍സ് എന്ന പുസ്തകം ജലയുദ്ധങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. സിപിഎം മുന്‍ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ വി ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത. മക്കള്‍: അക്ഷയ്(സിവില്‍ സര്‍ീവീസ് കോച്ചിങ് വിദ്യാര്‍ഥി), നിരഞ്ജന (പ്ലസ്വണ്‍ വിദ്യാര്‍ഥിനി). കണ്ണൂര്‍ പാനൂര്‍ മൊകേരി സ്വദേശിയായ ബാബു വടകരയിലായിരുന്നു താമസം.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍ വാര്‍ത്താ ഗ്രൂപ്പില്‍ അംഗത്വത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/Is9f5RVlmcLKYKVluStmV4

Read Previous

സുഹൃത്തിനെ സാമ്പത്തികമായി സഹായിച്ചു: കള്ളക്കഥമെനഞ്ഞ് വീട്ടമ്മ

Read Next

മാധ്യമ പ്രവർത്തകനെ രണ്ടംഗ സംഘം വീട്ടില്‍ കയറി കമ്പിവടികൊണ്ട് അടിച്ചു

error: Content is protected !!