മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്ത ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്റ് ചെയ്തു.

കോഴിക്കോട് : ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍ര് കെ എം ബഷീറിനെ മുസ്‌ലിം ലീഗ് സസ്‌പെന്റ് ചെയ്തു. പൗരത്വ നിയമത്തിനെതിരെ എല്‍ ഡി എഫ് സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്തതിന് അച്ചടക്ക ലംഘനം നടത്തി എന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍. അനിശ്ചിത . കാലത്തേക്കാണ് സസ്‌പെന്‍ഷന്‍.

ഇത് സംബന്ധിച്ച് അന്വേഷണത്തിന് പാര്‍ട്ടി കമ്മീഷനെയും ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ലീഗ് ജില്ലാ നേതാവ് ഉമ്മര്‍ പാണ്ടികശാല അറിയിച്ചു.

ഭാര്യക്കും മകനുമൊപ്പമായിരുന്നു ബഷീര്‍ പരിപാടിയില്‍ പങ്കെടുത്തത്. പൗരത്വ വിഷയത്തില്‍ ന്യൂനപക്ഷങ്ങളുടെ ആശങ്ക ശക്തമാണെന്നും എന്നാല്‍ മുന്നണിക്ക് വിഷയത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും ബഷീര്‍ പറഞ്ഞിരുന്നു.

Read Previous

ചേര്‍ത്തലയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യക്കു ശ്രമിച്ചു; അച്ഛന്‍ മരിച്ചു

Read Next

മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ ശേ​ഷം ര​ഹ​സ്യ​ഭാ​ഗ​ത്ത് ഇ​രു​മ്പ് ദ​ണ്ഡ് ക​യ​റ്റി കൊ​ടും​ക്രൂ​ര​ത

error: Content is protected !!