പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം

അങ്കമാലി: വിദേശത്ത് തൊഴിലവസരം ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കാര്‍ഡ് (വിസ ) വിതരണം ചെയ്തു. മന്ത്രി എ കെ. ബാലന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പട്ടികജാതി വികസന വകുപ്പും എസ്‌പോയര്‍ അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 7156 പേരെ തൊഴില്‍ തേടുന്നതിനുള്ള പരിശീലനം നല്‍കിയതായി മന്ത്രി അറിയിച്ചു. ഇതില്‍ 2376 പേര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭിച്ചു. 42 പേരെക്കൂടി വിദേശത്തേക്ക് അയക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. തൊഴില്‍ ദാതാക്കള്‍ ആഗ്രഹിക്കുന്ന തൊഴിലിനു സമാനമായ പരിശീലനമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. റോജി എം ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. എസ്‌പോര്‍ അക്കാദമി ഡയറക്ടര്‍ പൗലോസ് തേപ്പാല, നഗരസഭ വൈസ് ചെയര്‍മാന്‍ എം എസ് ഗിരീഷ് കുമാര്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോള്‍ എന്നിവര്‍ പ്രസംഗിച്ചു

Read Previous

കുന്നുകര ജെ.ബി. എസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

Read Next

ബിഹാറില്‍ വന്‍ കവര്‍ച്ച; 55 കിലോ സ്വര്‍ണം കൊള്ളയടിച്ചു

error: Content is protected !!