ബ്രിട്ടന്റെ കാരുണ്യത്തിന് കാത്തു നിന്നില്ല: ഐഎസ് വനിതയുടെ കുട്ടി അഭയാര്‍ത്ഥി ക്യാമ്പില്‍ മരിച്ചു

ഡമാസ്‌ക്കസ്: ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ നാടുവിട്ട ഷമീമയുടെ മൂന്നാമത്തെ കുഞ്ഞും മരണത്തിന് കീഴടങ്ങി. സിറിയയിലെ അഭയാര്‍ഥി ക്യാമ്പിലെ മോശം അവസ്ഥയില്‍ ന്യൂമോണിയ ബാധിച്ചാണ് മൂന്ന് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മരണം.

ഐഎസില്‍ ചേരാന്‍ 15ാം വയസില്‍ ലണ്ടന്‍ വിട്ട ഷമീമ പിന്നീട് നാട്ടിലേക്ക് മടങ്ങണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നേരത്തേ സമാനമായ രീതിയില്‍ ഇവര്‍ക്ക് ജനിച്ച രണ്ട് കുട്ടികളും മരണപ്പെട്ടിരുന്നു. മൂന്നാമത്തെ കുട്ടിയെയെങ്കിലും സുരക്ഷിതമായി പ്രസവിച്ച്‌ വളര്‍ത്താനായാണ് ബ്രിട്ടനിലേക്ക് തിരിച്ചെത്താന്‍ ഷെമീമ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഇവരുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കുകയായിരുന്നു. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് യുവതിയുടെ പൗരത്വം റദ്ദാക്കിയത്. ഇതിനെതിരെ നിയമ പോരാട്ടത്തിലാണ് ഷെമീമ.

2015 ല്‍ ആണ് ഷമീമയും രണ്ട് സുഹൃത്തുക്കളും ഐഎസില്‍ ചേരാന്‍ ലണ്ടന്‍ വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഷമീമ എസ്ഡിഎഫിന്‍റെ അഭയാര്‍ഥി ക്യാമ്പിലെത്തി. ഗര്‍ഭിണിയായ ഷമീമ പ്രസവിക്കാന്‍ ബ്രിട്ടണില്‍ തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇവരുടെ പൗരത്വം റദ്ദാക്കി. ഇതോടെ അഭയാര്‍ഥി ക്യാമ്പില്‍ ഷമീമയ്ക്കു പ്രസവിക്കേണ്ടിവന്നു.

Read Previous

വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നിര്‍മ്മിച്ച് സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ബേസില്‍ എല്‍ദോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഹ്രസ്വചിത്രം നീലക്കുറിഞ്ഞിയുടെ പ്രദര്‍ശനോദ്ഘാടനം

Read Next

വികസന പ്രവര്‍ത്തനം നോക്കി ജനം വിലയിരുത്തും: ചാലക്കുടി സ്ഥാനാത്ഥി ഇന്നസെന്റ്

Leave a Reply

error: Content is protected !!