ജെ.എന്‍.യു. അക്രമം: വിദ്യാര്‍ഥി യൂണിയന്‍ നേതാവ്‌ ഐഷെ ഘോഷിനെ ചോദ്യം ചെയ്യും

ISHAI GHOSH, JNU, DELHI POLICE

ന്യൂഡല്‍ഹി: ജെ.എന്‍.യു. സംഘര്‍ഷവുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥി യൂണിയന്‍ നേതാവ്‌ ഐഷെ ഘോഷിനെ ചോദ്യം ചെയ്യാന്‍ ഡല്‍ഹി പോലീസ്‌. പോലീസ്‌ ആസ്‌ഥാനത്ത്‌ ഹാജരാകാന്‍ ഐഷെക്ക്‌ ഡല്‍ഹി പോലീസ്‌ നിര്‍ദേശം നല്‍കി.ഇന്നു രാവിലെ ഐ.ടി.ഒയിലെ ആസ്‌ഥാനത്ത്‌ ഹാജരാകാനാണ്‌ ഐഷെ ഉള്‍പ്പെടെയുള്ളവരോട്‌ പോലീസ്‌ നിര്‍ദേശിച്ചിരിക്കുന്നത്‌. കഴിഞ്ഞ ഞായറാഴ്‌ച നടന്ന അക്രമത്തില്‍ പങ്കുണ്ടെന്നുകാട്ടി ഒമ്ബതു പേരുടെ ചിത്രങ്ങളാണു കഴിഞ്ഞ ദിവസം പോലീസ്‌ പുറത്തുവിട്ടത്‌.

ഇതില്‍ ഏഴുപേര്‍ ഇടത്‌ വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികളും രണ്ടുപേര്‍ ജെ.എന്‍.യുവിലെ തന്നെ എ.ബി.വി.പി. പ്രവര്‍ത്തകരുമായിരുന്നു. കുറ്റക്കാരെ പിടികൂടാതെ കേസ്‌ അട്ടിമറിക്കാന്‍ പോലീസ്‌ ശ്രമിക്കുകയാണെന്നു വിദ്യാര്‍ഥി യൂണിയന്‍ ആരോപിച്ചതിനു പിന്നാലെയാണുനേതാക്കള്‍ക്ക്‌ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്‌.സംഭവവുമായി ബന്ധപ്പെട്ട്‌ ലഭിച്ച വിഡിയോ ദൃശ്യങ്ങള്‍, വാര്‍ഡന്‍, സെക്യൂരിറ്റി ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ മൊഴികളുടെയും അടിസ്‌ഥാനത്തിലാണു പ്രതിപ്പട്ടിക തയാറാക്കിയതെന്നാണു പോലീസ്‌ പറയുന്നത്‌.

Read Previous

നി​ര്‍​ഭ​യ ബ​ലാ​ത്സം​ഗ കേ​സി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​ക​ളു​ടെ ഡ​മ്മി​ക​ള്‍ തൂ​ക്കി​ലേ​റ്റി

Read Next

രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചാൽ ജയിലിലാക്കും: വിദ്യാർത്ഥി സമരത്തിനെതിരെ അമിത് ഷാ