യുദ്ധഭീതിയില്‍ ഇറാന്‍ :ഇറാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ കപ്പല്‍ വീണ്ടും ഖത്തര്‍ തീരത്തേക്ക് 

ഇറാന്‍ ലക്ഷ്യമിട്ട് ഖത്തര്‍ തീരത്തേക്ക് രണ്ടാമതും യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക. മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണാണ് അമേരിക്ക കഴിഞ്ഞ ദിവസം അയച്ചത്.

യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന യുദ്ധക്കപ്പല്‍ നേരത്തെ പുറപ്പെട്ടിരുന്നു. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും യുഎസ് ഖത്തര്‍ ബേസിനില്‍ വിന്യസിക്കും. ബോംബര്‍ വിമാനങ്ങളും യുഎസ് ഖത്തര്‍ ബേസിനില്‍ എത്തിക്കും.

മേഖലയിലെ ഇറാന്‍ ഭീഷണിയെ ചെറുക്കാനുള്ള മുന്നൊരുക്കമാണ് സജ്ജമാകുന്നതെന്നാണ് ഇതിന് യുഎസിന്റെ വിശദീകരണം. അമേരിക്കയുടെ ഈ നടപടിയോട് ഇറാന്‍ രൂക്ഷഭാഷയില്ലാണ് പ്രതികരിച്ചത്. അമേരിക്കയുടെ വാദം അസംബന്ധമാണെന്നും അനാവശ്യമായി യുദ്ധപ്രതീതി സൃഷ്ടിക്കുകയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി.
അതേസമയം മേഖലയുടെ താല്‍പര്യം സംരക്ഷിക്കാനും യുഎസ് സൈനികരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് കപ്പലുകള്‍ വിന്യസിക്കുന്നതെന്നും പെന്റഗണ്‍ അറിയിച്ചു. 5200 ഓളം സൈനികരെയാണ് അമേരിക്ക ഇറാഖില്‍ വിന്യസിച്ചിരിക്കുന്നത്.

അമേരിക്കയുടെ യുദ്ധ കപ്പലുകള്‍ക്ക് ഒറ്റ മിസൈല്‍ ഉപയോഗിച്ച് ഇറാന്‍ തകര്‍ക്കാനാവുന്നതേയുള്ളൂവെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ യൂസുഫ് തബാതബായി നെജാദ് പറഞ്ഞതായി ഇറാന്‍ വാര്‍ത്ത ഏജന്‍സിയായ ഇസ്‌ന റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our newsletter

Leave A Reply

Your email address will not be published.