Home EducationCareer വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു, പാര്‍ട്ട് ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ 9 ന്
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു, പാര്‍ട്ട് ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ 9 ന്

by Rashtradeepam Desk

കൊച്ചി: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നിശ്ചിത വരുമാന പരിധിയിലുളള 18 നും 55 നും മധ്യേ പ്രായമുളള ന്യൂനപക്ഷ, ഹിന്ദു പിന്നോക്ക, മുന്നോക്ക, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. വായ്പയ്ക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കണം. www.kswdc.org വെബ്സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0484-2984932, 9496015011.

പാര്‍ട്ട് ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ

കൊച്ചി: മധ്യമേഖല എറണാകുളം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഓഫീസില്‍ ഓഗസ്റ്റ് നാലിന് നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍ ഇന്റര്‍വ്യൂ സെപ്തംബര്‍ 9 ന് രാവിലെ 10-ന് കാക്കനാട് മാവേലിപുരം തിരുവോണം പാര്‍ക്കിന് പിറകുവശത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2423030.

 

Related Posts

error: Content is protected !!