ഇന്തോനേഷ്യയിലെ മൊലൂക്കാ കടലില്‍ ശക്തമായ ഭൂകമ്പം: റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മൊലൂക്കാ കടലില്‍ ശക്തമായ ഭൂകമ്പം രേഖപ്പെടുത്തി. കടലില്‍ ഭൂമിക്ക് 24 കിലോമീറ്റര്‍ അടിയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.9 എന്ന് ഭൂകമ്പ രേഖപ്പെടുത്തിയത്.

ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജന്‍സി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വീടുകള്‍ വിട്ടുപോകാന്‍ ആരംഭിച്ചിട്ടുണ്ട്. കടല്‍ത്തീരത്ത് താമസിക്കുന്നവരും മാറിത്താമസിക്കുവാന്‍ ആരംഭിച്ചു.

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ ആണ് ഭൂകമ്പത്തെ കുറിച്ചുള്ള വ്യക്തമായ വിവരം ഇന്തോനേഷ്യന്‍ സര്‍ക്കാരിന് കൈമാറിയത്. ഇന്‍ഡോനേഷ്യയിലെ വടക്കന്‍ സുലവേസിക്കും വടക്കന്‍ മലൂക്കുവിനും ഇടയ്ക്കാണ് മൊലൂക്ക കടല്‍ സ്ഥിതി ചെയ്യുന്നത്.

ഭൂകമ്പത്തെ തുടര്‍ന്ന് മരണമോ, നാശനഷ്ടങ്ങളോ ഉണ്ടായില്ലെങ്കിലും ഈ പ്രദേശങ്ങളിലും അടുത്തുള്ള ടെര്‍ണേറ്റ് സിറ്റിയിലും ശക്തമായ ഭൂചലനം അനുഭവപെട്ടു.

പസിഫിക് സമുദ്രത്തിലുള്ള ‘റിംഗ് ഒഫ് ഫയര്‍’ എന്ന ഭൂമീപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്ന രാജ്യമാണ്. 2004ല്‍, റിക്ടര്‍ സ്കെയിലില്‍ 9.1 രേഖപ്പെടുത്തിയ, സുമാത്ര തീരത്തുണ്ടായ ഭൂകമ്ബത്തിലും, തുടര്‍ന്ന് സംഭവിച്ച സുനാമിയിലും ഈ പ്രദേശത്ത് മരണപ്പെട്ടത് 2,20,000 മനുഷ്യരാണ്.

ഈ സുനാമി കേരളത്തെയും ബാധിച്ചിരുന്നു. വന്‍ തോതിലുള്ള നാശനഷ്ടമാണ് 2004ല്‍ ഉണ്ടായ സുനാമിയില്‍ കേരളത്തിലും, തമിഴ് നാട്ടിലും, ശ്രീലങ്കയിലുമായി ഉണ്ടായത്.

Read Previous

സ്വിമ്മിങ് സ്യൂട്ടില്‍ പ്രിയങ്ക, ചിത്രങ്ങള്‍ പകര്‍ത്തി നിക്ക് : ചിത്രങ്ങള്‍ കാണാം

Read Next

ബിനോയ് കോടിയേരി ഓഷിവാര സ്റ്റേഷനില്‍ ഹാജരാകും

error: Content is protected !!