ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 5,48,318 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,459 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,21,723 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 16,475 ആണെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ 1,64,626 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 86,575 പേര്‍ രോഗമുക്തി നേടി. 70,622 പേര്‍ നിലവില്‍ ചികിത്സയിലാണ്. 7,429 പേരാണ് കോവിഡ് മൂലം മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്.

Related News:  ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി 11 ലക്ഷം കടന്നു

83,077 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 52,607 പേര്‍ രോഗമുക്തി നേടി്. 2,623 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. തമിഴ്നാട്ടില്‍ 82,275 പേര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. 45,537 പേര്‍ രോഗമുക്തി നേടി. 1,079 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Read Previous

പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവ ഡോക്ടര്‍ അറസ്റ്റില്‍

Read Next

ചാവക്കാട് കടലില്‍ കുളിക്കാനിറങ്ങിയ നാല് ആണ്‍കുട്ടികളെ കാണാതായി

error: Content is protected !!