രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

covid

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 16,95,988 ആയി. 764 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗബാധയേ തുടര്‍ന്നുള്ള മരണം 36,511 ആയി ഉയര്‍ന്നു. 2.15 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ രാജ്യത്ത് 5,65,103 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 10,94,374 ആളുകള്‍ രോഗമുക്തി നേടി. 64.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ പതിനായിരത്തിലേറെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാനയില്‍ ഇന്നലെ മാത്രം 2083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും അയ്യായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Read Previous

സാമ്പത്തിക പ്രതിസന്ധിയിലായതോടെ ദുരിതത്തിലായ കമ്പനി തൊഴിലാളികൾക്ക് നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.

Read Next

നടിയെ ആക്രമിച്ച കേസ്; വിചാരണ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി സുപ്രീം കോടതിയില്‍

error: Content is protected !!