Home News അഞ്ച് ധാരണകളുമായി ഇന്ത്യ- ചൈന സംയുക്ത പ്രസ്താവന; ചര്‍ച്ചകള്‍ തുടരും, സംഘര്‍ഷം ഒഴിവാക്കും
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

അഞ്ച് ധാരണകളുമായി ഇന്ത്യ- ചൈന സംയുക്ത പ്രസ്താവന; ചര്‍ച്ചകള്‍ തുടരും, സംഘര്‍ഷം ഒഴിവാക്കും

by Rashtradeepam Desk

അഞ്ച് ധാരണകളുമായി ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിതല ചര്‍ച്ച. സൈനികതല ചര്‍ച്ച തുടരും, സംഘര്‍ഷം ഒഴിവാക്കും, അകലം പാലിക്കും തുടങ്ങിയവയാണ് ധാരണകളെന്ന് ചൈനീസ് വിദശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കുമെന്നും അറിയിക്കുന്നു.

ചൈനയുടെ സൈനിക വിന്യാസത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട്. സ്ഥിതി സങ്കീര്‍ണമാക്കുന്ന നടപടികള്‍ ഇരു രാജ്യങ്ങളും ഒഴിവാക്കും. സേന പിന്മാറ്റം വേഗത്തിലാക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട് പറഞ്ഞു. സേനാ പിന്മാറ്റത്തിനുള്ള ധാരണകള്‍ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.

മോസ്‌ക്കോയില്‍ ഷാങ്ഹായ് സഹകരണ സംഘം സമ്മേളനത്തിനിടെ നടന്ന ജയ്ശങ്കര്‍, വാങ് യി കൂടിക്കാഴ്ച്ച രണ്ടു മണിക്കൂറിലധികം നീണ്ടു. അതിനിടെ ഇരു രാജ്യങ്ങളുടെയും കോര്‍ കമാന്‍ഡര്‍മാര്‍ ഉടന്‍ ചര്‍ച്ച നടത്താന്‍ ധാരണയായി. ചൈനയുടെ ഭാഗത്തു നിന്നും പുതിയ പ്രകോപനങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇന്ത്യ -ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാന മലനിരകള്‍ ഇന്ത്യന്‍ നിയന്ത്രണത്തിലാക്കി. പാംഗോങ് തടാകത്തിന്റെ വടക്കന്‍ മലനിരകളും ഇന്ത്യന്‍ നിയന്ത്രണത്തിലായി. ചൈനയുടെ കടന്നുകയറ്റം തടയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയുടെ നീക്കം. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് വളരെ തന്ത്രപ്രധാന നീക്കമുണ്ടായതായാണ് വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന വിവരം. പാംഗോങ് തടാകത്തിന്റെ വടക്കന്‍ മലനിരകളില്‍ നിന്ന് നോക്കിയാല്‍ ചൈനയുടെ സൈനിക നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും. ചൈനീസ് സൈന്യത്തിന്റെ ക്യാമ്പുകളും ഇവിടെനിന്ന് നിരീക്ഷിക്കാനാകും.

 

Related Posts

error: Content is protected !!