വാറ്റിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിച്ചാല്‍ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് പോകും: പി.സി ജേക്കബ്

merchants association,vat,rashtradeepam

മൂവാറ്റുപുഴ: വാറ്റ് കണക്കുമായി ബന്ധപ്പെട്ട് ജി.എസ്.റ്റി ഉദ്യോഗസ്ഥര്‍ അന്യായമായി ഇനിയും വ്യാപാരികളെ ദ്രോഹിക്കാനാണ് ഭാവമെങ്കില്‍ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്റ് പി.സി ജേക്കബ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മൂവാറ്റുപുഴ മേഖല കമ്മറ്റി വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് പി.എ കബീര്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേഖല സെക്രട്ടറി സിജു സെബാസ്റ്റ്യന്‍ സ്വാഗതവും സി.എസ് അജ്മല്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് റ്റി.ബി നാസ്സര്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍ കേരള സ്റ്റേറ്റ് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍ 19 ഗേള്‍സ് ഫോര്‍ത്ത് പ്രൈസോടെ നാഷണല്‍ സെലക്ഷന്‍ കിട്ടിയ എല്‍സുബ റോയിയെ മേഖലയുടെ സ്‌നേഹോപഹാരം നല്‍കി. തുടര്‍ന്ന് ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ റിയാസ് തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

പുതിയ ഭാരവാഹികളായി പി.എ കബീര്‍ പ്രസിഡന്റ് സിജു സെബാസ്റ്റ്യന്‍ ജനറല്‍ സെക്രട്ടറി, ഷംസുദ്ദീന്‍ പി.യു ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി പി.കെ ബേബി, വര്‍ഗ്ഗീസ്സ് പി.പി, ബേബി മാത്യു, കുട്ടന്‍പിള്ള കാലാമ്പൂര്‍, സെക്രട്ടറിമാരായി പൗലോസ് കെ.വി, ജോമി ജോണ്‍, റെജി ആടുകുഴി, അനില്‍കുമാര്‍, പാലം സലീം സെക്രട്ടറിയേറ്റ് അംഗങ്ങളായി ജോബി ജോസഫ്, ബാബു ഊരമന, തോമസ് കണ്ടിരിക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

11 RDads Place Your ads small

Avatar

News Editor

Read Previous

ഡ​ല്‍​ഹി​യില്‍ നാ​ലു​നി​ല ഫാ​ക്ട​റി കെ​ട്ടി​ട​ത്തി​ല്‍ തീ​പി​ടി​ത്തം;മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

Read Next

പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി ഒ സൂരജിനും കൂട്ടാളികള്‍ക്കും ജാമ്യം

error: Content is protected !!