ഇ​ന്ത്യ​യ്ക്കെ​തി​രെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ള്‍ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഇ​മ്രാ​ന്‍ ഖാ​ന്‍

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യയ്​ക്കെ​തി​രെ വീ​ണ്ടും പ്ര​കോ​പ​ന​വു​മാ​യി പാ​ക്കി​സ്ഥാ​ന്‍. ഇ​ന്ത്യ​യ്ക്കെ​തി​രെ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ള്‍ ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ-​പാ​ക് വി​ഷ​യ​ത്തി​ല്‍ അ​മേ​രി​ക്ക​യും റ​ഷ്യ​യും ചൈ​ന​യും ഇ​ട​പെ​ട​ണം. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ബ​ന്ധം സ്ഫോ​ട​നാ​ത്മ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഷ്മീ​ര്‍ വി​ഷ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണം. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് കാ​ഷ്മീ​രി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും ഇ​മ്രാ​ന്‍ ആ​രോ​പി​ച്ചു. ഇ​ന്ത്യ​യു​ടെ വി​ഷ​യ​ത്തി​ല്‍ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ഇ​ട​പെ​ടു​ന്നി​ല്ല. കാ​ര​ണം വ​ലി​യ മാ​ര്‍​ക്ക​റ്റാ​ണ് അ​വി​ടു​ത്തേ​ത്. വ്യ​വ​സാ​യ​ത്തേ​ക്കാ​ള്‍ വ​ലു​താ​ണ് മ​നു​ഷ്യ​രെ​ന്നും ഇ​മ്രാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read Previous

ലഹരിക്കടത്ത് : മുത്തങ്ങ ചെക്പോസ്റ്റില്‍ കർശന പരിശോധന

Read Next

യുവാവിന് പൊലീസുകാരുടെ ക്രൂരമര്‍ദ്ദനം

error: Content is protected !!