ആ​ര്‍​എ​സ്‌എ​സ് ആ​ശ​യ​ങ്ങ​ള്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നും ഇ​മ്രാ​ൻ ഖാൻ

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ല്‍ ആര്‍എസ്‌എസിനെതിരെയും ബിജെപിക്കെതിരെയും വിമര്‍ശനവുമായി പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍. ആ​ര്‍​എ​സ്‌എ​സ് ആ​ശ​യ​ങ്ങ​ള്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നു​മാ​ണ് ഇ​മ്രാ​ന്‍റെ പ​രാ​മ​ര്‍​ശം. എന്നാല്‍ പാ​ക്കി​സ്ഥാ​നി​ല്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഇ​മ്രാ​ന്‍ ട്വീ​റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ര്‍​ഷം താ​ന്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ പ്ര​വ​ചി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. കു​പ്പി​യി​ലെ ഭൂ​തം പു​റ​ത്തു ചാ​ടി​യി​രി​ക്കു​ന്നു. ഇ​നി ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ വ​ര്‍​ധി​ക്കും.

ജ​മ്മു കാ​ഷ്മീ​ര്‍ അ​തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ 20 കോ​ടി വ​രു​ന്ന ഇ​ന്ത്യ​ന്‍ മു​സ്ലിം​ക​ളെ​യാ​ണ് അ​തു ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ഇ​ട​പെ​ട​ണ​മെ​ന്നും ഇ​മ്രാ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു. അതേസമയം പുറത്തു വരുന്ന റിപോര്‍ട്ടുകള്‍ അനുസരിച്ചു ഡല്‍ഹി കലാപത്തില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ കലാപങ്ങള്‍ ഉടലെടുക്കുന്നതിന് പിന്നില്‍ പാക് ചാരസംഘടനയ്ക്ക് പങ്കുള്ളതായും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.

Read Previous

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പാലിനും പച്ചക്കറിക്കും തീവില

Read Next

സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍​ഗീയ പരാമര്‍ശം; മലപ്പുറത്ത് പൊലീസുകാരനെതിരെ പരാതി

error: Content is protected !!