Home Cinema കങ്കണയുടെ മുംബൈയിലെ ഓഫിസ് പൊളിക്കും; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം, രാഷ്ട്രീയവൈര്യം തീര്‍ക്കാന്‍ മറ്റുവഴികള്‍ നോക്കണമെന്ന് കങ്കണ
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

കങ്കണയുടെ മുംബൈയിലെ ഓഫിസ് പൊളിക്കും; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം, രാഷ്ട്രീയവൈര്യം തീര്‍ക്കാന്‍ മറ്റുവഴികള്‍ നോക്കണമെന്ന് കങ്കണ

by Rashtradeepam Desk

നടി കങ്കണ റനൗട്ടിന്റെ മുംബൈയിലെ ഓഫിസ് പൊളിക്കും. നിര്‍മാണം നിയമവിരുദ്ധമെന്ന് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള പരസ്യപോരിനിടെ നടി കങ്കണ റനൗട്ട് ഇന്ന് മുംബൈയിലെത്തും. മൂന്നു മണിക്കാണ് എത്തുക. പാക് അധീന കശ്മീരുമായി മുംബൈയെ ഉപമിച്ച് വിവാദത്തിലായ കങ്കണ, കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വൈ പ്ലസ് കാറ്റഗറി സുരക്ഷാവലയത്തിലാണ് നഗരത്തിലെത്തുക.

എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടി ക്വാറന്റീനില്‍ പോകേണ്ടിവരുമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. കങ്കണയുടെ ഘാര്‍ വെസ്റ്റിലുള്ള ഓഫീസ് കെട്ടിടത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് മുംബൈ കോര്‍പ്പറേഷന്‍ പറയുന്നത്. എന്നാല്‍ ഇത് പ്രതികാരവും രാഷ്ട്രീയവൈര്യവും തീര്‍ക്കാന്‍ മറ്റുവഴികള്‍ നോക്കണമെന്ന് കങ്കണ പറഞ്ഞു. ഓഫീസിന്റെ എല്ലാ രേഖകളും തന്റെ കൈയ്യിലുണ്ടെന്നും അനധികൃതമായി ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും കങ്കണ പറഞ്ഞു.

ഓഫീസ് ശൗചാലയത്തിന്റെ സ്ഥാനം മാറ്റി. കൂടുതല്‍ ജനലുകള്‍ സ്ഥാപിച്ചു, റൂഫിങ്ങ് ജോലികള്‍ നടത്തി എന്നിവയാണ് കുറ്റമായി മുംബൈ കോര്‍പറേഷന്‍ കണ്ടെത്തിയിരിക്കുന്നത്. കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന്റെ പിന്നാലെ പ്രതികാരനടപടികളുമായി ശിവസേന സര്‍ക്കാര്‍ രംഗത്തെത്തിയത്. നടിയുടെ മുംബൈയിലെ ഓഫീസില്‍ ഇന്നലെ ശിവസേന സര്‍ക്കാര്‍ റെയ്ഡ് നടത്തിയിരുന്നു. മണികര്‍ണിക ഫിലിംസ് എന്ന കങ്കണയുടെ ഫിലിം പ്രൊഡക്ഷന്‍ ഹൗസിലാണ് റെയ്ഡ് നടന്നത്.

നടിക്കെതിരെ ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാനും സാധ്യതയുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ആരോപണത്തില്‍ നടിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Related Posts

error: Content is protected !!