ഇഗ്‌നോയില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഇഗ്‌നോയില്‍ 2020 ജൂലൈയില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, പി. ജി.ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് എന്നിവയിലേയ്ക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ടഅവസാന തീയ്യതി 2020 ജൂലായ് 31.

റൂറല്‍ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആന്‍ഡ് പീസ്സ്റ്റഡീസ്, എഡ്യൂക്കേഷന്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷിയോളജി, സൈക്കോളജി, അഡള്‍ട്ട് എഡ്യൂക്കേഷന്‍, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റ്സ്റ്റഡീസ്, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യല്‍ വര്‍ക്ക്, ഡയറ്റെറ്റിക്‌സ് ആന്‍ഡ് ഫുഡ്‌സര്‍വീസ് മാനേജ്‌മെന്റ്, കൗണ്‍സെല്ലിങ് ആന്‍ഡ് ഫാമിലിതെറാപ്പി, ലൈബ്രേറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

Related News:  വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് പെന്‍ഷന് അപേക്ഷിക്കാം

പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇനിപ്പറയുന്ന ലിങ്ക് വഴിഓണ്‍ലൈനായി സമര്‍പ്പിക്കണം: https://ignouadmission.samarth.edu.in/ ഇഗ്‌നോഓണ്‍ലൈന്‍ അഡ്മിഷന്‍ സിസ്റ്റം വഴി 2020 ജൂലൈയില്‍ രജിസ്റ്റര്‍ചെയ്ത വിദ്യാര്‍ത്ഥികള്‍ അവരുടെ യൂസെര്‍നൈമുംപാസ്സ്വേര്‍ഡും ഉപയോഗിച്ച ഓണ്‍ലൈന്‍മുഖേന സമര്‍പ്പിച്ച അപേക്ഷയുടെ നില പരിശോധിക്കുകയും പ്രവേശനം സ്ഥിരീകരിക്കാന്‍ ന്യൂനതകള്‍ (ഏതെങ്കിലും ഉണ്ടെങ്കില്‍) നീക്കംചെയ്യുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. വിശദവിവരങ്ങള്‍ക്കായ് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനിബില്‍ഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം – 695002 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍:0471 2344113/2344120/9447044132. ഇമെയില്‍:rctrivandrum@ignou.ac.in

Read Previous

തിരുവനന്തപുരം കളക്ട്രേറ്റില്‍ വാര്‍ റൂം ഒരുങ്ങുന്നു

Read Next

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലഹരി വിരുദ്ധ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു

error: Content is protected !!