ഇടുക്കിയില്‍ നിന്ന് ലഭിച്ച നന്നങ്ങാടിയിലെ മുത്തുകള്‍ കോടികള്‍ വിലമതിക്കുന്നതാണെന്ന് പുരാവസ്തു വകുപ്പ്‌

ഇടുക്കി ജില്ലയിലെ ചെല്ലാര്‍ കോവില്‍ മയിലാടുംപാറയില്‍ നിന്ന് കഴിഞ്ഞദിവസം കണ്ടെത്തിയ നന്നങ്ങാടികളുടെ അവശിഷ്ടങ്ങള്‍ പ്രാചീന കാലഘട്ടത്തിലേതാണെന്ന്‌ പുരാവസ്തു വകുപ്പ് കണ്ടെത്തി. നന്നങ്ങാടികളില്‍ നിന്നും കണ്ടെടുത്തത് പ്രാചീന രാജാക്കന്‍മാര്‍ ധരിച്ചിരുന്ന ആഭരണങ്ങളിലെ മുത്തുകളാണെന്ന് പുരാവസ്തു വകുപ്പിന്റെ കണ്ടെത്തല്‍. ഈ മുത്തുകള്‍ക്ക് കോടികള്‍ വിലമതിക്കുമെന്നാണ് വകുപ്പിന്റെ നിഗമനം. ഇരുമ്പ് ചൂടാക്കി അത് ലാവയാകുന്ന സന്ദര്‍ഭത്തില്‍ രൂപ്പെടുത്തിയെടുക്കുന്ന അതീവ സങ്കീര്‍ണ്ണ നിര്‍മ്മാണ പ്രക്രിയയിലൂടെ രൂപപ്പെടുത്തുന്നവയാണീ ആഭരണങ്ങള്‍. ഇതിന് മുന്‍പ് കേരളത്തിലെ പല ജില്ലകളിലും ഇത്തരം മുത്തുകള്‍ ലഭ്യമായിട്ടുണ്ട് .ഇത്തരം ആഭരണങ്ങള്‍  സര്‍വ്വകാര്യ വിജയങ്ങള്‍ക്കായി രാജാക്കന്‍മാര്‍ കൈവശം വച്ചിരുന്നതായാണ് കണകാക്കുന്നത്.

കൂടാതെ ഇവയോടൊപ്പം ഇരുമ്പുകൊണ്ടുള്ള ആയുധങ്ങള്‍, എല്ലിന്‍ കഷണങ്ങള്‍, ധാന്യങ്ങളുടെ ദ്രവിച്ച അവശിഷ്ടങ്ങള്‍, ചെറു പാത്രങ്ങള്‍ എന്നിവയും കണ്ടെത്തിയത് കൂടുതല്‍ പഠനത്തിന് സഹായകമാവും. ചെമ്പകപ്പാറക്കു സമീപവും തെട്ടടുത്ത നാളില്‍ നന്നങ്ങാടികളുടെ ശേഖരം കണ്ടെത്തിയിരുന്നു. ചെല്ലാര്‍കോവില്‍ മയിലാടുംപാറ ക്ഷേത്രത്തിന് സമീപം കമ്പിയില്‍ ബിനോയിയുടെ പുരയിടത്തില്‍ മീന്‍ വളര്‍ത്തലിനായി ഒരു ജല സംഭരണിക്കായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുബോഴായിരുന്നു മണ്ണിനടിയില്‍ 2 ഭീമന്‍ നന്നങ്ങാടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. കണ്ടെടുത്ത പുരാവസ്തുക്കള്‍ ഉടുമ്പന്‍ചോല താലൂക്ക് ആസ്ഥാനത്ത് സൂക്ഷിക്കുന്നതിനായി തഹസീല്‍ദാര്‍ ലൈജു കുര്യന്‍ ഏറ്റുവാങ്ങി.

Read Previous

ഇടുക്കി ജില്ലയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

Read Next

ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു.

error: Content is protected !!