രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന ഇരുപത്തിരണ്ടര ലക്ഷം രൂപ പിടികൂടി

IDUKKI, ILLEGAL MONEY

ഇടുക്കി: രേഖകളില്ലാതെ കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന ഇരുപത്തിരണ്ടര ലക്ഷം രൂപ പിടികൂടി. ഇടുക്കി – നേര്യമംഗലം റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സംഘം നടത്തിയ വാഹനപരിശോധനയിൽ KL-69-A-8221 ഫീയറ്റ് കാറിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 22,50000 (ഇരുപത്തിരണ്ടു ലക്ഷത്തി അൻപതിനായിരം) രൂപ കണ്ടെടുത്തു.

വാഹനത്തിലുണ്ടായിരുന്ന രാമക്കൽമേട് കരയിൽ കരുവേലിൽ രമേഷ് കരുണാകരൻ (36), സീതത്തോട് കരയിൽ അരീക്കത്തറയിൽ മോഹൻദാസ് നാരായണൻ (52) എന്നിവരെയും തുകയും വാഹനവും കസ്റ്റഡിയിലെടുത്ത് തുടർ നടപടികൾക്കായി കരിമണൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.

Read Previous

‘സോമദാസ് ബിഗ് ബോസില്‍ പറഞ്ഞതൊക്കെ പച്ചക്കള്ളം’; വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ

Read Next

കൊല നടത്തി ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍

error: Content is protected !!