ഇടുക്കി ജില്ലയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

KANNUR, CORONA

ഇടുക്കി ജില്ലയില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ശാന്തന്‍പാറ സ്വദേശിയായ 24 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മംബൈയില്‍ നിന്ന് എത്തിയ ഇയാള്‍ ക്വാറന്റൈന്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇതോടെ ഇടുക്കിയില്‍ കൊവിഡ് രോഗികള്‍ രണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചയാളെ ഉടന്‍ ആശുപത്രിയിലേയ്ക്ക് ആരോഗ്യവകുപ്പ് മാറ്റിയിരുന്നു. നിരീക്ഷണത്തില്‍ കഴിയുകയായിരുന്നതിനാല്‍ ആരുമായും സമ്പര്‍ക്കം ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അതേസമയം, ഇന്ന് ഇടുക്കിയില്‍ 123 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. 385 പേരുടെ ഫലങ്ങള്‍ ഇനി വരാനുണ്ട്‌. കുമളി വഴി ധാരാളം ആളുകള്‍ ജില്ലയ്ക്കുള്ളിലേയ്ക്ക് പ്രവേശിക്കുന്നതിനാല്‍ ഇനിയും രോഗബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.ബേക്കറി ഉടമയുടെ സമ്പര്‍ക്ക പട്ടികയില്‍ ധാരാളം ആളുകള്‍ ഉണ്ടെങ്കിലും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് പോലും രോഗം ഇതുവരെ സ്ഥിരീകരിച്ചത് വലിയ ആശ്വാസമായ കാര്യമാണ്. ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട എട്ട് പേരുടെ ഫലങ്ങള്‍ ഇന്ന് ലഭിച്ചിരുന്നു. അവയെല്ലാം നെഗറ്റീവായിരുന്നു.

Read Previous

മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിംഗ്‌ളറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്: കെ.സുരേന്ദ്രന്‍

Read Next

ഇടുക്കിയില്‍ നിന്ന് ലഭിച്ച നന്നങ്ങാടിയിലെ മുത്തുകള്‍ കോടികള്‍ വിലമതിക്കുന്നതാണെന്ന് പുരാവസ്തു വകുപ്പ്‌

error: Content is protected !!