വി​ദേ​ശ​ത്തു​ള്ള ഭ​ര്‍​ത്താ​വ് പ​ണം അ​യ​ച്ചി​ല്ല; കു​ട്ടി​ക​ളെ മ​ര്‍​ദി​ച്ച്‌ അ​മ്മ

IDUKKI CHILD, ATTACK, ANAKKARA

അ​ണ​ക്ക​ര: വി​ദേ​ശ​ത്തു​ള്ള ഭ​ര്‍​ത്താ​വ് ചെ​ല​വി​ന് പ​ണം അ​യ​ക്കാ​റി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​മ്മ കു​ട്ടി​ക​ളെ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ​യും അ​സ​ഭ്യം പ​റ​യു​ന്ന​തി​ന്‍റെ​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. ഇ​ടു​ക്കി അ​ണ​ക്ക​ര​യി​ലാ​ണ് സം​ഭ​വം.  സം​ഭ​വ​ത്തി​ല്‍ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളെ അ​മ്മ മാ​ന​സിക​മാ​യി പീ​ഡി​പ്പി​ച്ചു, മ​ര്‍​ദി​ച്ചോ എ​ന്നും സം​ശ​യി​ക്കു​ന്നു. ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കിയതായി സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ നാ​ട​ക​മെ​ന്നാ​ണ് അ​മ്മ​യു​ടെ വി​ശ​ദീ​ക​ര​ണം. ഭ​ര്‍​ത്താ​വ് പ​ണം അ​യ​ക്കാ​റി​ല്ലെ​ന്നും ഗ​തി കെ​ട്ട​തോ​ടെ കു​ട്ടി​ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Read Previous

ബി​ജെ​പി​ക്ക് ഹി​ന്ദു​ത്വ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

Read Next

ലോട്ടറി ഏജന്റസ് & സെല്ലേഴ്‌സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജാഥയ്ക്ക് മൂവാറ്റുപുഴയിൽ സ്വീകരണം

error: Content is protected !!