തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം, തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍

THELNKANA, HYDRABAD, THRIPTHI DESAI

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ച ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയിലെടുത്തു.. യുവ വെറ്ററിനറി ഡോക്ടറെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടായിരുന്നു. തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്..

യുവ ഡോക്ടറുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലെത്തിയ ത്. എന്നാല്‍ മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ സുരക്ഷാഉദ്യോഗസ്ഥര്‍ അനുമതി നിഷേധിച്ചു. ഇതിനുപിന്നാലെയാണ് തൃപ്തി ദേശായിയും സംഘവും മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇവരെ പിന്നീട് പൊലീസ് ബലംപ്രയോഗിച്ച്‌ മാറ്റി.

 

Read Previous

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ കലാലയ രാഷ്ട്രീയം നിയമവിധേയമാക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി

Read Next

സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി

error: Content is protected !!