പ്രളയത്തിലകപ്പെട്ടവര്‍ക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി താര ദമ്പതികള്‍

മഹാരാഷ്ട്രയില്‍ പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് സംഭാവന നല്‍കി ബോളിവുഡ് താര ദമ്ബതികളായ റിതേഷ് ദേശ്മുഖും ജനീലിയയും. 25 ലക്ഷം രൂപയാണ് സംഭാവനയായി നല്‍കിയത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ഇരുവര്‍ക്കും നന്ദി അറിയിച്ച്‌ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ട്വീറ്റ് ചെയ്തു.

ഇരുവരും സംഭാവന നല്‍കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. കേരളത്തിന് പുറമേ മഹാരാഷ്ട്രയും പ്രളയക്കെടുതി നേരിടുകയാണ്. കനത്ത മഴ വലിയ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്.

Read Previous

തികച്ചും ഭരണഘടനാവിരുദ്ധമായാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് പ്രിയങ്ക ഗാന്ധി

Read Next

ഏഴ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

error: Content is protected !!