ബെവ്‌കോവഴി എങ്ങനെ മദ്യം ബുക്ക് ചെയ്യാം: കൂടുതലറിയാന്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില്‍പ്പന നാളെ തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ബെവ്ക്യു ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനത്തിലൂടെയാണ് മദ്യവില്‍പ്പന നടത്തുന്നത്. 
ഇതിലേയ്ക്കായി സജ്ജമാക്കിയിരിക്കുന്ന മൊബൈല്‍ ആപ്ളിക്കേഷന്‍ ആയ BevQ ഉപയോഗിക്കുന്നത് താഴെ പറയും പ്രകാരം ചെയ്യുക.
  •  സ്മാര്‍ട്ട് ഫോണ്‍ വഴി ബുക്ക് ചെയ്യുന്നതിന്
  1. ഗൂഗിള്‍ പ്ളേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആല്ഝ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
  2.  ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം പേര്, മൊബൈല്‍ നമ്പര്‍, ബുക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെ പിന്‍കോഡ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
  3. നിങ്ങളുടെ മൊബൈല്‍ നമ്പറിലേയക്ക് വന്ന OTP ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക.
  4. നിങ്ങളുടെ ഇഷ്ടാനുസരണം ലിക്കര്‍/ബിയര്‍ & വൈന്‍ തിരഞ്ഞെടുത്ത ശേഷം ടൈം സ്ളോട്ട് ബുക്ക് ചെയ്യുക എന്ന ബട്ടണ്‍ അമര്‍ത്തുക.
  5.  ബുക്കിംഗ് വിജയകരമായാല്‍ QR കോഡ്, ടോക്കണ്‍ നമ്പര്‍, ഔട്ട്ലെറ്റിന്റെ വിശദാംശം, സമയക്രമം എന്നിവ നിങ്ങളുടെ മൊബൈല്‍ സ്‌ക്രീനില്‍ കാണുവാന്‍ കഴിയും.
  6.  ലഭിച്ച ടോക്കണ്‍ സഹിതം ഫോണുമായി എത്തിയാല്‍ ഔട്ട്ലെറ്റിലെ വരിയില്‍ നിങ്ങളുടെ സ്ഥാനം ഉറപ്പിക്കാം.
  • ഫീച്ചര്‍ ഫോണ്‍ വഴി ബുക്ക് ചെയ്യുന്നതിന്
  • ഫീച്ചര്‍ ഫോണ്‍ വഴി SMS സംവിധാനത്തിലൂടെ താഴെ പറയും പ്രകാരം ചെയ്യുക. (SMS മുഖേന ടോക്കണ്‍ ബുക്ക് ചെയ്യാവുന്നതാണ്)

ലിക്വര്‍ (Liquor) ആവശ്യമുളളവര്‍
<BL><SPACE><PINCODE><SPACE><NAME>
എന്ന ഫോര്‍മാറ്റും

ബിയര്‍ /വൈന്‍ (Beer& Wine) ആവശ്യമുളളവര്‍
<BW><SPACE>><PINCODE><SPACE><NAME>
എന്ന ഫോര്‍മാറ്റും
ടൈപ്പ് ചെയ്ത ശേഷം 8943389433 എന്ന നമ്പറിലേക്ക് അയയ്ക്കുക.

SMS ന് മറുപടിയായി BEVCOQ എന്ന സെന്റര്‍ ഐഡിയില്‍ നിന്നും നിങ്ങളുടെ ഫോണിലേയ്ക്ക് ബുക്കിംഗ് ഉറപ്പുവരുത്തുന്ന മെസേജ് വരുന്നതായിരിക്കും. അതില്‍ പറഞ്ഞിരിക്കുന്ന സമയത്തിന് എത്തിച്ചേര്‍ന്ന് വരിയില്‍ സ്ഥാനം ഉറപ്പിക്കാവുന്നതാണ്.

Read Previous

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ മുരിങ്ങ

Read Next

മദ്യശാലകള്‍ തുറക്കാനുള്ള ആത്മാര്‍ത്ഥത പ്രവാസികളോടില്ല: മുല്ലപ്പള്ളി

error: Content is protected !!