Home Automobile ബുള്ളറ്റിനോട് മുട്ടാന്‍ ഹിസ് ഹൈനസ് ഹോണ്ട; ഇന്ത്യയില്‍ വിതരണം ആരംഭിച്ചു

ബുള്ളറ്റിനോട് മുട്ടാന്‍ ഹിസ് ഹൈനസ് ഹോണ്ട; ഇന്ത്യയില്‍ വിതരണം ആരംഭിച്ചു

by Rashtradeepam Desk

മനേശ്വര്‍: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ പുതിയതായി അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയില്‍ വിതരണത്തിനായി അയയ്ക്കാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹരിയാന മനേശ്വറിലെ ഹോണ്ടയുടെ പ്ലാന്റില്‍ പ്രത്യേക ലൈന്‍-ഓഫ് ചടങ്ങും സംഘടിപ്പിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ വര്‍ഷം സെപ്റ്റംബറില്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്-6 മോഡലാണ്. ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായി ആറു നിറങ്ങളില്‍ ഹൈനസ്-സിബി350 ലഭ്യമാണ്. ആകര്‍ഷകമായ 1.85 ലക്ഷം രൂപയാണ് ഗുരുഗ്രാമിലെ എക്സ് ഷോറൂം വില.

രാജ്യത്ത് ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാഴുന്ന ബൈക്ക് ശ്രേണിയാണ് 350 സിസി. ഈ ശ്രേണിയില്‍ ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്. 350സിസി, എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് – സിബി350ന്റെ ഹൃദയം. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു.

 

Related Posts

error: Content is protected !!