തെരഞ്ഞെടുപ്പില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കേണ്ട’; വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പില്‍ ഫല്‍ക്സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പില്‍ ഫല്‍ക്സുകള്‍ ഉപയോഗിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കിയത്. സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി.

Atcd inner Banner

തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഫല്‍ക്സ് ബോര്‍ഡുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതിനാല്‍ കോടതി അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഫല്‍ക്സുകളുടെ ഉപയോഗം തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്രസര്‍ക്കാരിനേയും, മലീനകരണ ബോര്‍ഡിനേയും ഇലക്ഷന്‍ കമ്മീഷനേയും എതിര്‍കക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

RD Staff Ads inner Bottom

Leave A Reply

Your email address will not be published.