സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായി ഇന്ന് വിഷു

തൃശൂർ: സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും സന്ദേശവുമായി ഇന്ന് വിഷു. വിഷുക്കണി കാണാൻ ഗുരുവായൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ 2.34 മുതൽ 3.34 വരെയായിരുന്നു ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള അവസരം.

ഓട്ടുരുളിയിൽ ഉണക്കലരി, പുതുവസ്ത്രം, ഗ്രന്ഥം, സ്വർണം, വാൽക്കണ്ണാടി, കണിക്കൊന്ന, വെള്ളരി, ചക്ക, മാങ്ങ, പഴങ്ങൾ, നാളികേരം എന്നിവയാണ് കണിക്കോപ്പുകൾ.

രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് ചൊവ്വല്ലൂർ മോഹനന്‍റെ നേതൃത്വത്തിൽ മേളം അകമ്പടിയായുണ്ടാകും. രാത്രി വിളക്കെഴുന്നെള്ളിപ്പിന് പ്രധാന വാദ്യം ഇടയ്ക്കയാണ്. സന്ധ്യക്ക് കല്ലൂർ രാമൻകുട്ടിയുടെ തായമ്പക, നാഗസ്വരം, കേളി എന്നിവയും ഉണ്ടാകും.

Rashtradeepam Desk

Read Previous

യൂ​റോ​പ്പി​ല്‍ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഐ​എ​സ് പ​ദ്ധ​തി​യി​ടു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്

Read Next

പ്രധാനമന്ത്രി മോദി സംസാരിച്ചുകൊണ്ടിരിക്കെ സ്റ്റേജിനടിയിൽ തീ: മൂന്ന് പേർ അറസ്റ്റില്‍

Leave a Reply