ഹര്‍ത്താല്‍: സംസ്ഥാനത്ത് വ്യാപക അക്രമം,  നേതാക്കൾ കരുതൽ തടങ്കല്ലിൽ

കൊച്ചി: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും കടകൾക്ക് നേരെയും കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് എറണാകുളത്തും ഇടുക്കിയിലും സംഘപരിവാര്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ കത്തിച്ചും മറ്റും ഗതാഗതം തടസ്സപ്പെടുത്തി. കുന്ദമംഗലം, പാറോപ്പടി, എരഞ്ഞിപ്പാലം ഭാഗങ്ങളിലാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. ആലപ്പുഴ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടു. മലപ്പുറം തവനൂരിലാണ് സംഭവം. പാലക്കാട് വെണ്ണക്കരയില്‍ വായനശാലയ്ക്കും തീയിട്ടു. സിപിഎം നിയന്ത്രണത്തിനുള്ള വായനശാലയാണിത്.

കൊട്ടാരക്കരയിലെ പത്തനാപുരത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. കണ്ണൂരില്‍ കെഎസ് ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു.

Read Previous

വിദേശികളുടെ സേവന കാലാവധി: തീരുമാനത്തില്‍ ഇളവ് വരുത്തി കുവൈറ്റ്

Read Next

സിനിമയിലേക്കുള്ള അവസാന പിടിവള്ളിയാണ്, കളിയാക്കരുതെന്ന് അപേക്ഷിച്ച് യുവാവ്

error: Content is protected !!