അപകടത്തിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടോയും അപകടത്തിൽപ്പെട്ടു

haripad, accident, police, auto

ഹരിപ്പാട്: അപകടത്തിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ കൊണ്ടുപോയ ഓട്ടോയും അപകടത്തിൽപ്പെട്ടു. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ കരുവാറ്റ വെട്ടത്തേരിൽ ശ്രീകുമാറിനാണ് തുടർച്ചായി രണ്ട് അപകടങ്ങൾ ഉണ്ടായത്.
കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ ഹരിപ്പാട് കോടതിയിലേക്ക് പോയ ശ്രീകുമാറിന് പുളിക്കീഴ് പെട്രോൾ പമ്പിന് സമീപത്തുവച്ച് സൈക്കിൾ യാത്രികനുമായി കൂട്ടിയിടിച്ചാണ് ആദ്യം അപകടം ഉണ്ടായത്. തുടർന്ന് കൈക്കും കാലിനും പരിക്കേറ്റ ശ്രീകുമാറിനെ ഹരിപ്പാട് ആശുപത്രിയിലേക്ക് ഓട്ടോയിൽ കൊണ്ടുപോകുന്ന വഴി ദേശീയപാതയിൽ ആർകെ ജം​ഗ്ഷന് സമീപത്തുവച്ച് സ്കൂട്ടറുമായി അപകടം ഉണ്ടാവുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ റോഡിന്റെ വശത്തേക്ക് മറിഞ്ഞു. അപകടത്തിൽ ശ്രീകുമാറിന്റെ തോളെല്ലിനും കഴുത്തിനും കാലിനും പരിക്കേറ്റു. റോഡിൽ വീണുകിടന്ന ഇവരെ തൃക്കുന്നപ്പുഴ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.

Read Previous

പ​ട​ക്ക​മാ​ണെ​ന്നു ക​രു​തി എ​ടു​ത്ത വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചു; വി​ദ്യാ​ര്‍​ഥി​ക്ക് പൊ​ള്ള​ലേ​റ്റു

Read Next

കോഴിക്കോട് ലോഡ്‍ജില്‍ യുവാവും യുവതിയും മരിച്ച നിലയിൽ

error: Content is protected !!