ഹാര്‍ലി ഡേവിഡ്‌സണ്‍ ടെസ്റ്റ് റൈഡിനായി കോലഞ്ചേരിയില്‍ അവസരം: ടീം പെന്റാ എക്‌സിബിഷന്‍ നഗറില്‍, ഡിസംബര്‍ 7, 8 തിയതികളില്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

മൂവാറ്റുപുഴ : ഹാര്‍ലി ഡേവിഡ്‌സണ്‍ ടെസ്റ്റ് റൈഡിനായി നിങ്ങള്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി ടീം പെന്റാ 9 കൂട്ടായ്മ. കോലഞ്ചേരിയിലാണ് സ്വപ്ന ബൈക്കില്‍ ടെസ്റ്റ് ഡ്രൈവ് ഒരുക്കിയിരിക്കുന്നത്. പ്രസാദം സെന്ററിലെ ടീം പെന്റാ എക്‌സിബിഷന്‍ നഗറില്‍, ഡിസംബര്‍ 7, 8 തിയതികളിലാണ് ടെസ്റ്റ് ഡ്രൈവിന് അവസരം. ബിസിനസ്സ് ചെയ്യുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക, അവരുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനങ്ങളിലേ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച Team Penta 9 എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോലഞ്ചേരിയില്‍ നടക്കുന്ന എക്സിബിഷന്‍ ശനിയാഴ്ച ആരംഭിക്കും. സ്ത്രിശാക്തീകരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ചിരിക്കുന്ന എക്സിബിഷനില്‍ 30 സ്ത്രീസംരംഭകരാണ് പങ്കെടുക്കുന്നത്. കോലഞ്ചേരി പ്രസാദം സെന്ററില്‍ നടക്കുന്ന എക്സിബിഷനില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വില്‍പ്പന നടത്തുന്നതിനും അവസരമൊരുക്കും. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍, മറ്റ് തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, ഇന്റീരിയര്‍ ഡെക്കറേഷനുള്ള ചെടികള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശത്തിലുണ്ടാകും.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILYശനിയാഴ്ച രാവിലെ ടിക് ടോക് ഫെയിം അമ്മാമയും കൊച്ചുമോനുമാണ് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 10.30ന് തുടങ്ങി വൈകീട്ട് 7.30 ന് അവസാനിക്കും. സ്ത്രിശാക്തീകരണം സെമിനാറുകളിലൊതുക്കാതെ പ്രവൃത്തിപഥങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സ്ത്രികളുടെ കൂട്ടായ്മയാണ് വിഭാവനം ചെയ്യുന്നതെന്ന് സംഘാടകര്‍ പറയുന്നു. എക്സിബിഷന്‍ ഞായറാഴ്ച സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് :ആനി പൈലിപിള്ള- 9895 888 777, ദിലീപ് രാധ മോഹന്‍ – 98461 77052

Read Previous

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സുരക്ഷാ ആപ്പ് : രണ്ടു ദിവസത്തിൽ ഡൗൺലോഡ് ചെയ്തത് 40000 പേർ.

Read Next

ഫാത്തിമയുടെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപകർക്ക് എതിരെ നടപടി ഉണ്ടായില്ലെങ്കിൽ അനുഭവിക്കേണ്ടി വരും: മദ്രാസ് ഐഐടി ഡയറക്ടർ ഭാസ്കർ രാമമൂർത്തിക്ക് ഭീഷണി കത്ത്

error: Content is protected !!