കേശ സംരക്ഷണത്തിന് ആര്‍ഗന്‍ ഓയില്‍

ഇന്നത്തെ മാറുന്ന പരിതസ്ഥിതിയില്‍ കേശ സംരക്ഷണം ഏവര്‍ക്കും വെല്ലുവിളിയാകുന്ന ഒന്നാണ്. പല വഴികളും മുടികളെ പോഷിപ്പിക്കാന്‍ ഉപയോഗിച്ച് തളര്‍ന്നവര്‍ക്ക് ആശ്വാസമാകുന്ന വസ്തുവാണ് ആര്‍ഗന്‍ ഓയില്‍. ഇതിനെ ‘ലിക്വിഡ് ഗോള്‍ഡ്’ എന്നും വിളിക്കുന്നു. മൊറോക്കന്‍ ആര്‍ഗന്‍ മരത്തില്‍ നിന്നാണ് ആര്‍ഗന്‍ ഓയില്‍ വേര്‍തിരിച്ചെടുക്കുന്നത്. ഇത് ഒരു കേശ സംരക്ഷണ വസ്തുവായി കാലങ്ങളായി ഉപയോഗിക്കുന്നു. ഇത് മുടിയെ നന്നായി വളരാന്‍ സഹായിക്കുകയും മൃദുലമായി നിലനിര്‍ത്തുകയും ചെയ്യുന്നു. വിറ്റാമിനുകളും പോഷകങ്ങളും ഫാറ്റി ആസിഡുകളും കൊണ്ട് നിറഞ്ഞതാണ് ആര്‍ഗന്‍ ഓയില്‍.
മാത്രമല്ല, ഇത് മികച്ച കണ്ടീഷണറാണ്.

ആര്‍ഗന്‍ ഓയിലില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ ഓയിലുണ്ട്. ഇത് മുടി കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യമുള്ള മുടി വളരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നഷ്ടപ്പെട്ട മുടി വീണ്ടും വളര്‍ത്തുന്നതിനുള്ള മികച്ച പരിഹാരമാണിത്.

ഓയിലിന്റെ ആന്റി ഓക്സിഡേറ്റീവ് ഗുണങ്ങളായ ഫാറ്റി ആസിഡുകള്‍, ഒമേഗ -6, ലിനോലെയിക് ആസിഡ് എന്നിവ നിങ്ങളുടെ തലമുടി പുതുക്കുകയും നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. സെല്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് മുടിയെ പുനരുജ്ജീവിപ്പിക്കുന്ന വിറ്റാമിന്‍ ഇ സംയുക്തമായ ടോകോഫെറോള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് മുടി സരണികളുടെ നിര്‍മാണ ബ്ലോക്കായ കെരാറ്റിനെ പോഷിപ്പിക്കുന്നു. പോഷകങ്ങള്‍ നിറഞ്ഞ ആര്‍ഗന്‍ ഓയില്‍ നിങ്ങളുടെ മുടിയിലും തലയോട്ടിയിലും സംഭവിച്ച എല്ലാത്തരം കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്നു.

Read Previous

സ്വകാര്യ ബസുകള്‍ അണുവിമുക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Read Next

സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് ഗതാഗതമന്ത്രി

error: Content is protected !!