ഹാക്കത്തോണ്‍- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂലൈ 26 വരെ നീട്ടി

കേരള പോലീസിന് കൂട്ടായി സൈബര്‍ രംഗത്ത് പരിഹാരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ പ്രാവീണ്യവും നൂതനാശയങ്ങളും കൈമുതലായുള്ളവര്‍ക്ക് അവ പ്രകാശിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ടി കേരള പോലീസിന്റെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ അവതരിപ്പിക്കുന്ന Hac’KP 2020 ഹാക്കത്തോണില്‍ ആശയങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതിനുള്ള തീയതി നീട്ടി. ജൂലൈ 26 വരെ ആശയങ്ങള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. എഞ്ചിനീയറിംഗ്, ടെക്‌നോളജി രംഗത്ത് ഉത്സാഹികളായ ഡവലപ്പര്‍മാരുടെ വൈവിധ്യമാര്‍ന്ന ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കാനും വികസിപ്പിക്കാനും പ്രോത്സാഹനം നല്‍കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഭാവിയിലെ സ്മാര്‍ട്ട് പൊലീസിംഗിന് പരിഹാരങ്ങള്‍ സൃഷ്ടിച്ച് പോലീസിനെ സജ്ജമാക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്നതാണ് ഹാക്കത്തോണിന്റെ ടീം. പരിമിതമായ സമയ പരിധിക്കുള്ളില്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുക, അവ പരീക്ഷിക്കുക എന്നിവയാണ് മത്സരം ലക്ഷ്യമിടുന്നത്. മികച്ച ആശയങ്ങള്‍ക്ക് ഒന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 5 ലക്ഷം രൂപയും, രണ്ടാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 2.5ലക്ഷം രൂപയും, മൂന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 1 ലക്ഷം രൂപയുമാണ് സമ്മാനം. വിശദ വിവരങ്ങള്‍ Hackp website ല്‍ ലഭ്യമാണ്.

Read Previous

ശക്തമായ കാറ്റിന് സാധ്യത; മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Read Next

കേരളത്തിൽ ഇന്ന് 593 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം, 364 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

error: Content is protected !!