കേരളത്തിലെ ഗുണ്ടകള്‍ കര്‍ണാടകത്തില്‍ ഏറ്റുമുട്ടി; ഗുണ്ടാ നേതാവ് തസ്ലീം കൊല്ലപ്പെട്ടു.

കാസര്‍കോട്: കര്‍ണാടകത്തില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാസര്‍കോട് ചെമ്പരിക്ക സ്വദേശിയായ ഗുണ്ടാ നേതാവ് തസ്ലീമാണ് മറ്റൊരു ഗുണ്ടാ സംഘത്തിന്റെ വെടിയേറ്റ് മരിച്ചത്. കേരള അതിര്‍ത്തിയോട് ചേര്‍ന്ന് കര്‍ണാടക നെലോഗി സ്‌റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍. കഴിഞ്ഞ ദിവസം തസ്ലീമിനെ ഒരു സംഘം വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോവുകയായിരുന്നു.

തസ്ലീമുമായി ഗുണ്ടാ സംഘം സഞ്ചരിച്ച വാഹനം കര്‍ണാടക പൊലീസ് പിന്തുടർന്നതോടെ ഗത്യന്തരമില്ലാതെ വാഹനത്തിന് അകത്തു വെച്ച് തസ്ലീമിനെ വെടിവെച്ച് റോഡിലേക്ക് തള്ളിയിടുകയായിരുന്നു. ഉപ്പള സ്വദേശി നട്ടപ്പ റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘടമാണ് തസ്ലീമിനെ കൊലപ്പെടുത്തിയത്. റഫീഖ് ഉള്‍പ്പെടെ നാല് പേര്‍ കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയിലാണ്.

കൊലപാതക ശ്രമം, ജ്വല്ലറി കവര്‍ച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ കൊല്ലപ്പെട്ട തസ്ലിം നേരത്തെ, ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച നേതാവായിരുന്നു.

Read Previous

കൊറോണ: സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്തയുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം 5 പേർ അറസ്റ്റിലായി.

Read Next

ജാമിയയില്‍ വീണ്ടും വെടിവയ്പ്; അക്രമിസംഘം എത്തിയത് ബൈക്കില്‍

error: Content is protected !!